കോട്ടയം: സമൂഹത്തിൽ നിന്നും ലഹരിയെ സ്മാഷ് ചെയ്തു പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ ന്യൂസ് ലൈവിന്റെ ലഹരി വിരുദ്ധ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 25 മുതൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

കാൽലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരത്തിൽ 45 വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ടീം ഇനത്തിൽ 25000 രൂപ ഒന്നാം സമ്മാനവും, 10000 രൂപ രണ്ടാം സമ്മാനവുമാണ്. സിംഗിൾസ് ഇനത്തിലും മത്സരങ്ങളുണ്ട്. 10000 രൂപ സിംഗിൾസിൽ ഒന്നാം സമ്മാനം ലഭിക്കുമ്പോൾ, 5000 രൂപയാണ് രണ്ടാം സമ്മാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടീം ഇനത്തിൽ ആയിരം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സിംഗിൾസ് ഇനത്തിൽ 500 രൂപ നൽകി പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടപടികളുടെ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും വേണ്ടിേൈാ ഫോൺ – 7034546474, 638862693. ജി പേ നമ്പർ – രാകേഷ് കൃഷ്ണ – 9496378611.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക