അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈ മഡ് ഐലന്റ് കേന്ദ്രീകരിച്ച്‌ പൊലീസ് തുടങ്ങിയ അന്വേഷണത്തില്‍ കൂടുതല്‍ പ്രമുഖര്‍ ഉള്‍പ്പെടുന്നെന്ന സൂചനയാണ് പുറത്തുവരുന്നത്.

അശ്ലീലച്ചിത്രം നിര്‍മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാന്‍ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടര്‍ന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്ബനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയില്‍ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

രാജ് കുന്ദ്രയുടെ കമ്ബനിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നല്‍കിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.ഫെബ്രുവരി ആറില്‍ ഗെഹന വസിഷ്ട് അറസ്റ്റിലായ കേസില്‍ വിഡിയോകള്‍ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ഗെഹനയുടെ ജിവി പ്രൊഡക്‌ഷന്‍സ് എന്ന നിര്‍മാണ കമ്ബനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇത്തരത്തില്‍ എട്ടോളം വിഡിയോകള്‍ കാമത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇദ്ദേഹം വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങള്‍ പൊലീസ് കണ്ടെത്തി. അര മണിക്കൂര്‍ വീതമുള്ളതാണു ചിത്രങ്ങള്‍. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.

ഗോവയിൽ വെച്ച് അശ്ലീലചിത്രം ഷൂട്ട് ചെയ്തതിന് പ്രമുഖ മോഡൽ പൂനം പാണ്ഡേ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. രാജ് കുന്ദ്ര അറസ്റ്റിലായതോടെ പൂനം പാണ്ഡെയുടെ അശ്ലീല ചിത്ര നിർമ്മാണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക