തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റു സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്ബോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ടാറ്റു സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. 9 റേഞ്ചുകളിലായി 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ലഹരി വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക