ഒരുപാട് സിനിമകള്‍ വാരി വലിച്ച്‌ ചെയ്യേണ്ട കാര്യമൊന്നുമില്ല. കാമ്ബുള്ള ഒന്ന് ചെയ്ത് വിജയിപ്പിച്ചാല്‍ മതി ആളുകള്‍ എന്നേക്കും ഓര്‍ത്തിരിക്കാന്‍. എന്ന ചൊല്ല് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ ചെയ്ത് കാണിച്ചിരുന്നു.തുടരെ തുടരെ സിനിമകള്‍ ചെയ്യുന്ന സംവിധായകനൊന്നുമല്ല അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ആദ്യ സിനിമയായ നേരം പുറത്തിറങ്ങി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് അല്‍ഫോണ്‍സ് പ്രേമമെന്ന തന്റെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രവുമായി എത്തിയത്.

പ്രേമം റിലീസ് ചെയ്ത് ഏഴ് വര്‍ഷം പിന്നിടുമ്ബോഴാണ് തന്റെ മൂന്നാമത്തെ മലയാള സിനിമയുമായി അല്‍ഫോണ്‍സ് പുത്രന്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. അല്‍ഫോണ്‍സിന്റെ ആദ്യ രണ്ട് സിനിമകളിലും നിവിന്‍ പോളിയായിരുന്നു നായകന്‍.നേരത്തില്‍ അല്‍ഫോണ്‍സിന്റെ സുഹൃത്തുക്കളായ കൃഷ്ണ ശങ്കര്‍, സിജു വിത്സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. നസ്രിയ നസീം ആയിരുന്നു നായിക. സിനിമപോലെ തന്നെ ചിത്രത്തിലെ പാട്ടുകളും എല്ലാ താരങ്ങളുടേയും പ്രകടനങ്ങളും വലിയ ഹിറ്റായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണ്ട് എങ്ങനെ ഇരുന്ന മനുഷ്യനാണ്?

ഇപ്പോഴിത അല്‍ഫോണ്‍സിന്റെ മൂന്നാമത്തെ മലയാള സിനിമയായ ഗോള്‍ഡ് റിലീസിന് തയ്യാറെടുക്കവെ അല്‍ഫോണ്‍സിന്റെ രൂപമാറ്റമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.നേരം, പ്രേമം എന്നിവ ചെയ്യുന്ന സമയത്തുള്ള അല്‍ഫോണ്‍സിന്റെ ചിത്രങ്ങളും ഇപ്പോഴുള്ള അല്‍ഫോണ്‍സിന്റെ രൂപവും താരതമ്യപ്പെടുത്തിയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്. അല്‍ഫോണ്‍സ് എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്? എന്നാണ് അദ്ദേഹത്തിന്റെ പുതിയ ഫോട്ടോയ്ക്ക് വന്ന കമന്റുകളിലേറെയും.

‘പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണോ ഇത്… ആളെ മനസിലാകുന്നില്ല, ആളാകെ മാറിപ്പോയല്ലോ എന്താണ് ആരോഗ്യ പ്രശ്നം സഹോദരാ…, അസാമാന്യമായ കഴിവുള്ള മനുഷ്യനാണ് എന്തെങ്കിലും അസുഖം കൊണ്ടാണ് ഈ അവസ്ഥയില്‍ എത്തിയതെങ്കില്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, ഷുഗര്‍ വന്നതാണോ’ തുടങ്ങി നിരവധി കമന്റുകളാണ് അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ഫോട്ടോയ്ക്ക് വന്നത്. ‘പ്രേമം സിനിമയുടെ റിലീസ് സമയത്ത് തന്നെ അല്‍ഫോണ്‍സിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ആരോഗ്യപ്രശ്നമാണ് സിനിമയില്‍ നിന്ന് താരം വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം’ എന്നാണ് മറ്റൊരാള്‍ കമന്റായി കുറിച്ചത്.

മുപ്പത്തിയെട്ടുകാരനായ അല്‍ഫോണ്‍സ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീനയെയാണ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. അല്‍ഫോണ്‍സിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഗോള്‍ഡില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍.ഗോള്‍ഡിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് തിയേറ്ററില്‍ റിലീസ് ചെയ്യുക. ഗോള്‍ഡ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവച്ചിരുന്നു. ചിത്രത്തില്‍ നായിക ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക