ശ്രീനഗര്‍: വിവാഹ തട്ടിപ്പിന് അറസ്റ്റിലായ ഷഹീന അക്തര്‍ എന്ന മുപ്പതുകാരി മുപ്പതോളം യുവാക്കളെ വിവാഹം കഴിച്ചിരിക്കാമെന്ന് പൊലീസ്. ഇതുവരെ 12 യുവാക്കള്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും കശ്മീര്‍ പൊലീസ് വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ രജൗരിയില്‍ നിന്നാണ് കഴിഞ്ഞയാഴ്ച്ച യുവതിയെ പൊലീസ് പിടികൂടിയത്.

ബുഡ്ഗാമില്‍ മാത്രം 27 പേരെ വിവാഹം കഴിച്ചുവെന്നാണ് വിവരം. വിവാഹ ബ്രോക്കര്‍മാരുടെ സഹായത്തോടെയായിരുന്നു എല്ലാ വിവാഹങ്ങളും. വിവാഹിതയായ ശേഷം സ്വര്‍ണവും പണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി. തട്ടിപ്പിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയ്ക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലയിടങ്ങളില്‍ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിച്ച ശേഷം മെഹറായി ലഭിക്കുന്ന പണവും സ്വര്‍ണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ രീതി. ജൂലൈ 5 ന് ബുദ്ഗാം സ്വദേശി മുഹമ്മദ് അല്‍ത്താഫ് മാര്‍ നല്‍കിയ പരാതിയിലാണ് ഷഹീനയെ അറസ്റ്റ് ചെയ്തത്. ഒരു ഇടനിലക്കാരനാണ് വധുവിനെ പരിചയപ്പെടുത്തി നല്‍കിയത്. വിവാഹിതരായി നാല് മാസം ഒരുമിച്ച്‌ താമസിച്ചു. പിന്നീട് പണവും സ്വര്‍ണവുമായി ഭാര്യ അപ്രത്യക്ഷയായെന്ന് പരാതിയില്‍ പറയുന്നു.

വിശദമായ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞയാഴ്ച രജൗരിയിലെ നൗഷേര ടൗണില്‍ വെച്ചാണ് ഷഹീന അക്തര്‍ അറസ്റ്റിലായത്.യുവതി അറസ്റ്റിലായതിന് പിന്നാലെ സമാന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതായി പൊലീസ് പറഞ്ഞു. 12 പേരെ സമാനരീതിയില്‍ യുവതി പറ്റിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇരകളുടെ എണ്ണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക