ഡോക്ടറെ ക്ലിനിക്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ കെ. പ്രദീപ് കുമാറാണ് ജീവനൊടുക്കിയത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം.

ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എല്‍ഐസി ജങ്ഷനില്‍ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപത്തു തന്നെയാണ് ക്ലിനിക്കും നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണക്കുന്നിലെ പരേതനായ ഗോവിന്ദന്റെയും കാര്‍ത്യായനിയുടെയും മകനാണ്. കാസര്‍കോട് ഓലാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അമ്ബിളിയാണ് ഭാര്യ. ഏകമകൻ: ആരുഷ്. സഹോദരങ്ങള്‍: ഡോ. പവിത്രൻ (കോഴിക്കോട് മെഡിക്കല്‍ കോളജ്), ബീന (അധ്യാപിക).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക