യാത്രക്കാര്‍ തമ്മിലുള്ള വഴക്കിനും വാക്കേറ്റത്തിനും വേദിയാകുന്ന ഇടമാണ് മെട്രോയും ട്രെയിനുമെല്ലാം. ദിനം പ്രതി നിരവധി അടിപിടി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലെല്ലാം വൈറലാവുന്നത്. ഇപ്പോഴിതാ ലോക്കല്‍ ട്രെയിനില്‍ സ്ത്രീകള്‍ തമ്മിലുള്ള കൂട്ടതല്ലാണ് വൈറലാവുന്നത്. അടിപിടിയ്ക്കായി ചെരുപ്പും ബാഗും വിശറിയുമെല്ലാമാണ് സ്ത്രീകള്‍ ആയുധമാക്കുന്നത്. അധികം വൈകാതെ അടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായി.

എന്നാല്‍ തല്ലിനുള്ള കാരണം മാത്രം വ്യക്തമല്ല. അലറി വിളിച്ചുള്ള തമ്മിലടിയില്‍ കണ്ട് നിക്കുന്നവരും ഭാഗമാവുന്നത്. തല്ലുകൂടി സീറ്റിലിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുമ്ബോള്‍ ബാഗുമെടുത്ത് സ്ഥലം കാലിയാക്കുന്നവരേയും വീഡിയോയില്‍ കാണാന്‍ കഴിയും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ സബര്‍ബൻ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന തമ്മിലടിയുടെ പ്രോ വേര്‍ഷനെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ ഒന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഒക്ടോബറില്‍ താനെ-പൻവേല്‍ ലോക്കല്‍ ട്രെയിനിലായിരുന്നു ഇതിന് മുന്‍പ് ഏറെ ചര്‍ച്ചയായ കൂട്ടത്തല്ല് നടന്നത്.ടര്‍ബെ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാര്‍ തര്‍ക്കത്തിലായി. സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോള്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാല്‍, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക