ലോകമെമ്ബാടും സാങ്കേതിക വിദ്യാ രംഗത്ത് വമ്ബന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിനവും എന്നപോലെ സാങ്കേതിക വിദ്യകള്‍ കാലത്തിനനുസരിച്ച്‌ മാറുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകം കീഴടക്കുന്ന കാഴ്ചയാകും വരുംകാലത്ത് നാം കാണുക. മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത രീതിയില്‍ സാങ്കേതികവിദ്യ പുരോഗമിക്കുമ്ബോള്‍ സെക്‌സിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

ആപ്പിള്‍ പറിക്കാനും യുദ്ധം ചെയ്യാനുമെല്ലാം റോബോട്ടുകളെ ഉപയോഗിച്ചു തുടങ്ങിയെന്നത് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പങ്കാളികള്‍ ആയ റോബോട്ടുകളെ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വിഷയത്തില്‍ ഗവേഷണവും ഫീല്‍ഡ് ട്രയലും നടന്നുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്നു വരെ നടക്കുന്ന ആഗോള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും സാധിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ മുരളി തുമ്മാരുകുടി അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

റോബോട്ടുമായുള്ള പ്രേമവും ലൈംഗികബന്ധവുംഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലൈംഗികത എന്ന ഞങ്ങളുടെ (with Neeraja Janaki) പുസ്തകം നിങ്ങള്‍ വായിച്ചോ എന്നറിയില്ല. ഇല്ലെങ്കില്‍ ഡി സി ബുക്‌സില്‍ ഓര്‍ഡര്‍ ചെയ്തു വായിക്കണം. ലൈംഗികതയെപ്പറ്റിയുള്ള നിങ്ങളുടെ ചിന്തകളില്‍ അത് മാറ്റമുണ്ടാക്കും, അറിവിന്റെ ചക്രവാളം അത് വലുതാക്കും.ആ പുസ്തകത്തിലെ അവസാനത്തെ അധ്യായം ലൈംഗികതയുടെ ഭാവി എന്നതാണ്. നിര്‍മ്മിത ബുദ്ധിയും റോബോട്ടും ഹാപ്റ്റിക് ടച്ചും എല്ലാം വികസിക്കുമ്ബോള്‍ നമ്മുടെ ലൈംഗികതയെ അത് ഏറെ സ്വാധീനിക്കും, നമ്മുടെ രീതികള്‍ മാറും. അതൊക്കെ കാലാനുസൃതവും നല്ലതുമാണ്.

റോബോട്ടിക്സ് രംഗത്ത് വലിയ പുരോഗതികള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. ചിലിയില്‍ ആപ്പിള്‍ പറിക്കാനും ഉക്രൈനില്‍ യുദ്ധം ചെയ്യാനും പോലും ഇപ്പോള്‍ റോബോട്ടുകള്‍ രംഗത്തുണ്ട്. നിര്‍മ്മിതബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ ആകട്ടെ നമ്മളോട് ബുദ്ധിപരമായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു.ഈ രണ്ടു സാങ്കേതിക വിദ്യകളും ബന്ധിപ്പിച്ചാണ് ലൈംഗിക പങ്കാളികള്‍ ആയ റോബോട്ടുകളെ നിര്‍മ്മിക്കുന്നത്. ഈ വിഷയത്തില്‍ ഗവേഷണവും ഫീല്‍ഡ് ട്രയലും നടന്നുകൊണ്ടിരിക്കയാണ്.

ലൈംഗികതയുടെ കാര്യത്തില്‍ ലോകത്തെവിടെയും ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ റോബോട്ടുമായുള്ള ലൈംഗികത എന്ന വിഷയത്തില്‍ താല്പര്യമെടുക്കാറുണ്ട്. ഈ വിഷയത്തില്‍ ഓരോ വര്‍ഷവും ഒരു ആഗോള കോണ്‍ഫറന്‍സ് ഉണ്ട്.റോബോട്ടുമായുള്ള ലൈംഗികതയുടെ സാങ്കേതിക പുരോഗതി, മാനസികാരോഗ്യ വിഷയങ്ങള്‍, നൈതികത, വില, ഉപയോഗിക്കുന്നവരുടെ അനുഭവ സാക്ഷ്യം ഇതൊക്കെ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ആകാറുണ്ട്.ഈ വര്‍ഷം ഇത് ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്നു വരെ ആണ്. സൂമില്‍ ജോയിന്‍ ചെയ്യാം. ചെറിയൊരു ചാര്‍ജ്ജ് ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക