ആരാധക സംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള നടൻ വിജയ്യുടെ ആലോചനായോഗം ചൊവ്വാഴ്ച നടക്കും. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്യുടെ ഫാം ഹൗസിലാണ് യോഗം. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടി.വി.എം.ഐ.യുടെ ചുമതലക്കാര്‍ പങ്കെടുക്കും. വിജയ്യുടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങില്‍ വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായതോടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട അടുത്തഘട്ട നടപടിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വംനല്‍കിയ മണ്ഡല ചുമതലക്കാരെ ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ വിജയ് അനുമോദിക്കും. തുടര്‍ന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. എന്നാല്‍, രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവായിരിക്കുമെന്നാണ് സംഘടനാവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക