ഗ്വാളിയോറില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും കാല്‍നക്കാൻ നിര്‍ബന്ധിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ചയാണ് ഗോലു ഗുര്‍ജാര്‍ എന്നയാള്‍ മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.ഗ്വാളിയോര്‍ സ്വദേശി മുഹ്സിൻ ഖാൻ എന്ന യുവാവിനെ ഗോലു ഗുര്‍ജാരും സംഘവും ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

യുവാവിനെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്നതും കാല്‍ നക്കാൻ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ കാണുന്ന മുഹ്സിനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌. യുവാവിനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ എവിടെനിന്നാണ് അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക