തിരുവനന്തപുരം കോവളം കടല്‍ത്തീരത്ത് തെരുവുനായ വിനോദസഞ്ചാരിയെ ആക്രമിക്കുന്നതിന്റെതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. തീരത്തെ മണലില്‍ കിടക്കുന്ന വിദേശ സഞ്ചാരികള്‍ക്കിടയിലൂടെ നടന്നുപോകുന്ന ഒരു നായ, സഞ്ചാരികളില്‍ ഒരു വനിതയെ കടിക്കുന്നതാണ് ദൃശ്യങ്ങളില്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് നായ ഇവരെ ആക്രമിച്ചത്. സമീപത്തുണ്ടായവര്‍ ഉടൻതന്നെ നായയെ അവിടെനിന്ന് ഓടിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍, ഈ വീഡിയോയ്ക്ക് കോവളം എന്നല്ല ഇന്ത്യയുമായി തന്നെ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡ് സംസ്ഥാനത്തെ ഫ്രേസര്‍ ദ്വീപില്‍ നടന്ന ഒരു സംഭവത്തിന്റേതാണ് ഈ ദൃശ്യങ്ങള്‍. ഫ്രഞ്ച് വിനോദ സഞ്ചാരിയായ യുവതിക്ക് നേരെയായിരുന്നു കാട്ടുനായയുടെ ആക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ക്യൂൻസ് ലാൻഡ് സംസ്ഥാനത്തിന്റെ പരിസ്ഥിതിശാസ്ത്ര വകുപ്പ് ഇക്കഴിഞ്ഞ ജൂണിലാണ് ഈ വീഡിയോ പുറത്തുവിട്ടത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രേസര്‍ ദ്വീപില്‍ കാട്ടുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക