വിവാഹ ദിവസം ഏറ്റവും സന്തോഷകരമായി ആഘോഷിക്കാനാണ് എല്ലാ വധൂവരന്മാരും ആഗ്രഹിക്കാറ്. അതുകൊണ്ടുതന്നെ ആ ദിനം അവിസ്മരണീയമായ ഒന്നാക്കി മാറ്റാൻ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള എല്ലാ തയ്യാറെടുപ്പുകളെയും വിഫലമാക്കാൻ ചെറിയ ചില കാര്യങ്ങള്‍ മതിയാകും. അത്തരത്തില്‍ ഒരു വിവാഹാഘോഷ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.@shravankr7 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചത്.

ഒരു വിവാഹാഘോഷ ചടങ്ങില്‍ വധൂവരന്മാര്‍ പരസ്പരം ലഡു പങ്കുവെച്ച്‌ കഴിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ വധു ഒരു ലഡുവെടുത്ത് വരന്‍റെ വായില്‍ വയ്ക്കുന്നു. തുടര്‍ന്ന് വരൻ താൻ കഴിച്ച ലഡുവിന്‍റെ പകുതി വധുവിന്‍റെ വായില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇത് വധു നിഷേധിക്കുന്നു. മാത്രമല്ല, കടിച്ചതിന്‍റെ പാതി വേണ്ടെന്നും തനിക്ക് പുതിയ ലഡു മതിയെന്നും ആവശ്യപ്പെടുന്നു. ഇതോടെ വരൻ രോഷാകുലനാവുകയും താൻ കഴിച്ച ലഡുവിന്‍റെ പകുതി ബലം പ്രയോഗിച്ച്‌ വധുവിന്‍റെ വായില്‍ വെച്ച്‌ നല്‍കുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത നിമിഷം വധു തന്‍റെ വായില്‍ തിരുകിക്കയറ്റിയ ലഡു വായില്‍ നിന്നും എടുത്ത് കളയുന്നു. വരന്‍, വീണ്ടും വധുവിനെ ബലം പ്രയോഗിച്ച്‌ ലഡു കഴിപ്പിക്കാൻ ശ്രമിക്കുമ്ബോള്‍ ചുറ്റും നില്‍ക്കുന്നവര്‍ കൈയടിച്ച്‌ വരനെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ശബ്ദകോലാഹലങ്ങളും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് വരൻ തന്‍റെ ടവ്വല്‍ കൊണ്ട് വധുവിന്‍റെ മുഖം തുടച്ച്‌ കൊടുക്കാൻ ശ്രമിക്കുമ്ബോള്‍ വധു അയാളുടെ കൈ തട്ടി മാറ്റുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായതോടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായെത്തിയത്. മിക്കയാളുകളും വരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. വരന്‍റെ ഭാഗത്ത് നിന്നും അസുഖകരമായ പ്രവര്‍ത്തിയുണ്ടായ ഉടനെ വധുവിന്‍റെ വീട്ടുകാര്‍, ആ വിവാഹം വേണ്ടെന്ന് വെയ്ക്കണം എന്നായിരുന്നു ഭൂരിഭാഗം കാഴ്ചക്കാരുടെയും അഭിപ്രായം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക