കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഭക്ഷ്യ വിഷബാധ എന്ന് റിപ്പോർട്ടുകൾ. നാല്പതിലധികം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് ലഭിക്കുന്ന വിവരം. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. രാത്രിയില്‍ കഴിച്ച മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞുവെന്നാണ് വിവരം. ഭക്ഷണത്തിന് ശേഷം ഛര്‍ദ്ദിയും ശരീരം ചെറിഞ്ഞു തടിക്കലും അവുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക