പകലന്തിയോളം കമ്ബ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലി.കൂട്ടിന് കൊഴുപ്പ് കൂടിയ ജങ്ക് ഫുഡുകളും..ഇന്നത്തെ ഈ ജീവിതശൈലി വഴിവച്ചത് പലവിധ രോഗങ്ങള്‍ക്കാണ്. ഇതില്‍ തൊണ്ണൂറ് ശതമാനം പേരെയും അലട്ടുന്നത് കുടവയറാണ്. അരക്കെട്ടിലും, വയറിലും കൊഴുപ്പ് കൂടുന്നത് പലരിലും കസേരയില്‍ ഇരിക്കുന്നതിന് വരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഈ കൊഴുപ്പ് കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത് ? എക്‌സര്‍സൈസ് ബൈക്കുകളിലാണ് ഈ ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത്. എന്നാല്‍ എക്‌സര്‍സൈസ് ബൈക്കുകള്‍ വയറിലെ കൊഴുപ്പ് കുറയ്ക്കുമോ എന്നതാണ് ചോദ്യം. ( does exercise bike burn belly fat ) ശരീരത്തിലെ കൊഴുപ്പ് ആകെമൊത്തമായി കളയാന്‍ കാര്‍ഡിയോ എക്‌സര്‍സൈസുകളായ സ്പിന്നിംഗ്, സ്പ്രിന്റിംഗ് എന്നിവ സഹായിക്കും. എക്‌സര്‍സൈസ് ബൈക്കുകള്‍, ട്രെഡ്മിന്‍ എന്നിവയാണ് ക്വിക്ക് കാര്‍ഡിയോ സെഷനായി ഏറ്റവും മികച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്‌സര്‍സൈസ് ബൈക്കുകള്‍ ബെല്ലി ഫാറ്റ് കുറയ്ക്കുമെന്നത് ഒരു പരിധി വരെ സത്യമാണ്. എന്നാല്‍ മറ്റ് ചില ഘടകങ്ങളെ അപേക്ഷിച്ചിരിക്കും ഇത്. നമ്മുടെ ജീനുകള്‍ക്കും, ഹോര്‍മോണുകള്‍ക്കും നമ്മുടെ ഭാരവുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിലര്‍ക്ക് ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ താരതമ്യേന ബുദ്ധിമുട്ടായിരിക്കും.

ശരീരത്തില്‍ രണ്ട് തരം കൊഴുപ്പുകളാണ് ഉള്ളത്. ഒന്ന് വിസറല്‍ ഫാറ്റ്, മററൊന്ന് സബ്ക്യൂട്ടേന്യസ് ഫാറ്റ്. വിസറല്‍ ഫാറ്റ് നമുക്ക് കാണാന്‍ സാധിക്കില്ല. ശരീരത്തിനകത്തെ അവയവങ്ങള്‍ക്ക് മുകളിലായി ഇത് സ്ഥിതി ചെയ്യുന്നു. സബ്ക്യൂട്ടേന്യസ് ഫാറ്റ് എന്നാല്‍ പുറമെ പ്രകടമാകുന്നതാണ്. മെലിഞ്ഞിരിക്കുന്നവരുടെ ശരീരത്തില്‍ കൊഴുപ്പില്ലെന്ന് അതുകൊണ്ട് തന്നെ നമുക്ക് പറയാന്‍ സാധിക്കില്ല. അവരില്‍ വിസറല്‍ ഫാറ്റ് ഉണ്ടായേക്കാമെന്ന് ചുരുക്കം. ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് ഈ വിസറല്‍ ഫാറ്റ് കാരണമായേക്കാം.

നമ്മുടെ ശരീരത്തിലെ കലോറികള്‍ കത്തിച്ച്‌ കളയുന്ന ഏത് വ്യായമവും ശരീരത്തിന് നല്ലതാണ്. എന്നാല്‍ എയറോബിക് എക്‌സര്‍സൈസുകളാണ് കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സര്‍സൈസ് ബൈക്കുകളേക്കാള്‍ എയറോബിക് എക്‌സര്‍സൈസുകള്‍ ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഒപ്പം വിസറല്‍ ഫാറ്റ് കളയാനും എയറോബിക് വ്യായാമങ്ങളിലൂടെ സാധിക്കുന്നു.

എക്‌സര്‍സൈസ് ബൈക്ക് ഉപയോഗിച്ച്‌ എങ്ങനെ ഫലപ്രദമായി ബെല്ലി ഫാറ്റ് കുറയ്ക്കാം ?

എക്‌സര്‍സൈസ് ബൈക്ക് ഉപയോഗിച്ച്‌ ഫലപ്രദമായി ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ ‘ടബാറ്റ’ വര്‍ക്കൗട്ട് രീതിയാണ് നല്ലതെന്ന് പ്രശസ്ത ട്രെയ്ന്‍ എം ഫ്യൂറേ പറയുന്നു. കുറഞ്ഞ വിശ്രമവേളയുള്ള വര്‍ക്കൗട്ട് രീതിയാണ് ഇത്. ഫുള്‍ ഇന്റന്‍സിറ്റിയില്‍ 20 സെക്കന്‍ഡ് എക്‌സര്‍സൈസ് ബൈക്കില്‍ വ്യായാമം ചെയ്യുകയും അടുത്ത പത്ത് സെക്കന്‍ഡ് വിശ്രമമെന്ന രീതിയില്‍ പതിയെ പെഡലിംഗ് ചെയ്യുന്നതുമാണ് ടബാറ്റയുടെ രീതി. ഇങ്ങനെ നാല് മിനിറ്റില്‍ എട്ട് തവണ ചെയ്യണം.

ഭക്ഷണത്തിനും പങ്കുണ്ട്..

ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിന് വ്യായാമം മാത്രം പോര. ബാലന്‍സ്ഡ് ഡയറ്റ്, കൃത്യമായ ഉറക്കം, പിരിമുറുക്കം കുറയ്ക്കുക, ലഹരിയുടെ ഉപയോഗം കുറയ്ക്കുക എന്നിവയും ചെയ്യണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക