ഹൈദരാബാദ്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കുഴഞ്ഞുവീണു മരിച്ചു. 24കാരനായ യുവാവിനാണ് വ്യായാമത്തിനിടെ മരണം സംഭവിച്ചത്. ഹൈദരാബാദ് ആസിഫ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിശാലാണ് ദാരുണമായി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

പുഷ്അപ്പ് അടിച്ച ശേഷം എഴുന്നേറ്റ വിശാല്‍ വളരെ പെട്ടന്നാണ് മരണത്തിലേക്ക് നടന്നു നീങ്ങിയത്.വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിമ്മില്‍ വിശാല്‍ പുഷ്-അപ്പ് ചെയ്യുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതു പൂര്‍ത്തിയാക്കിയശേഷം ജിമ്മിന്റെ മറ്റൊരു ഭാഗത്തേയ്ക്കു വിശാല്‍ നീങ്ങുന്നു. ഇതിനിടെ വിശാലിന് ചെറിയ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചുമയ്ക്കുന്നതും വിഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതു കാര്യമാക്കാതെ വിശാല്‍ വ്യായാമം തുടര്‍ന്നു. എന്നാല്‍ ചുമ രൂക്ഷമായതോടെ വിശാല്‍ നിലത്തിരിക്കുകയും അല്‍പസമയത്തിനുശേഷം കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ ജിമ്മിലുള്ള മറ്റുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക