രോഗ്യ പരിപാലനത്തിനായി സ്ത്രീകളും പുരുഷന്മാരും ജിമ്മില്‍ പോകാറുണ്ട്. ഭാരോദ്വഹനം എന്നത് ജിമ്മിലെ വ്യായാമമുറകളുടെ ഭാഗമാണ്. എന്നാല്‍ പൊക്കാവുന്നതിലും വലിയ ഭാരം എടുക്കാന്‍ ശ്രമിച്ച യുവതിക്ക് ജീവന്‍ തന്നെ നഷ്ടമായതിന്റെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം.

പെരാവില്ലോ എന്ന സ്ഥലത്തെ പ്രാദേശിക ജിമ്മിലായിരുന്നു ദാരുണമായ സംഭവം. 180 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ശ്രമിച്ച സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് തല്‍ക്ഷണം തന്നെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഭാരം ഉയര്‍ത്താന്‍ സാധിക്കാതെ ബാര്‍ബെല്‍ ഇവരുടെ ശരീരത്തിലേക്ക് വീഴുകയും കഴുത്ത് ഒടിയുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിമ്മിലെ ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭാരമുയര്‍ത്താന്‍ പരിശീലകന്‍ യുവതിയെ സഹായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ യുവതി ഒറ്റയ്ക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 35-45നും ഇടയില്‍ പ്രായമുള്ള യുവതിയാണ് അപകടത്തില്‍പ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക