മഹാരാഷ്ട്ര പ്രദേശ് കമ്മിറ്റി ഓഫീസായ തിലക് ഭവനില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിനിടെ കൂട്ടയടി. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്‍റെ കണ്‍മുമ്ബില്‍ വച്ചാണ് യൂത്തന്മാര്‍ ചേരിതിരിഞ്ഞ് ആക്രമം നടത്തിയത്. ദേശീയ അധ്യക്ഷൻ നോക്കിനില്‍ക്കെ നടന്ന കൂട്ടയടിക്കിടെ ചിലര്‍ കസേര എടുത്ത് വീശുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ കുണാല്‍ നിതിൻ റാവത്തിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. റാവത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പിന്നീട് ബലപ്രയോഗം നടന്നു. തുടര്‍ന്ന് സമ്മേളനം അടിയില്‍ കലാശിച്ചതോടെ, മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ ശ്രീനിവാസ് മടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക