ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോള്‍ തന്റെ സമയം മാറ്റിവയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശോഭന ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.ശോഭനയുടെ പഴയ അഭിമുഖങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ശോഭന എന്ന വ്യക്തിയുടെ വാക്കുകളിലുള്ള വ്യക്തതയാണ് ആ വീഡിയോകളെ വൈറലാക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ടെലിവിഷൻ ഷോയില്‍ പങ്കെടുക്കാനെത്തിയതാണ് ശോഭന. ഫാഷനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ശോഭന പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചിരിക്കുന്നതെന്ന ശോഭനയുടെ വാക്കുകള്‍ ആരാധകരെ കൗതുകത്തിലാക്കി. “സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ സൗന്ദര്യം മാത്രമല്ല. ഫാഷൻ എന്ന് പറഞ്ഞാല്‍ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകള്‍ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും. നമ്മളെന്തിലാണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി. സാരി നല്ലതാണ്, ഈ ചെരുപ്പിന് 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫര്‍ട്ടബിളായിട്ടുള്ളത്,” ശോഭന പറയുന്നു.

താരത്തിന്റെ മറപടി കേട്ട് കയ്യടിക്കുകയാണ് കാണികള്‍.ഫാഷന്റെ രാജകുമാരി സംസാരിക്കുമ്ബോള്‍ ലോകം അവര്‍ക്കായി കാതോര്‍ക്കും, നല്ലൊരു സന്ദേശമാണ് ശോഭനാ ജീ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ശോഭന യൂണിവേഴ്സ് എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോള്‍. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ശോഭന അഭിനയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക