ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഞണ്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന ഞണ്ട് സമീപത്ത് എത്തിയ മീനിനെ പിടികൂടുകയായിരുന്നു. പാറയുടെ നിറത്തില്‍ തന്നെ ആയതുകൊണ്ട് പെട്ടെന്ന് ഞണ്ടിനെ തിരിച്ചറിയാന്‍ പറ്റില്ല.

‘സ്‌കേറി അണ്ടര്‍വാട്ടര്‍’ എന്ന ട്വിറ്റര്‍ പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാറയ്ക്ക് സമീപം നിലയുറച്ചിരിക്കുന്ന ഞണ്ടിന്റെ കൈകളില്‍ മീനിനെ കാണാം. ഞൊടിയിടയില്‍ മീനിന്റെ കണ്ണിലേക്ക് ഒറ്റ കുത്ത്. മീന്‍ ചത്തെന്ന് ഉറപ്പായതോടെ അതിനെ ഭക്ഷിക്കാന്‍ തുടങ്ങി. വലിയ ആക്രമണമൊന്നുമില്ലാതെ സിമ്ബിളായി കാര്യം സാധിച്ചെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഞണ്ട് മീന്‍ തിന്നുമെന്നത് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് ചിലര്‍ കമന്റിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക