ഈ വര്‍ഷം 1040 ജീവനക്കാരെ കണ്ടെത്താന്‍ വ്യാപകമായ റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദുബൈ ഡ്യൂട്ടി ഫ്രീ ജോയിന്റ് ഓപ്പറേഷന്‍സ് സിഇഒ സലാഹ് തഹ്ലെക് വെളിപ്പെടുത്തി.അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവിന് അനുസൃതമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് നീക്കം. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ എണ്ണം 5698 ആയി ഉയരും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 22.35% വര്ധനവാണിത്.ഈ വര്‍ഷം ദുബായ് വിമാനത്താവളത്തിന് 83 ദശലക്ഷത്തിലധികം യാത്രക്കാരെ ലഭിക്കുമെന്ന പ്രതീക്ഷയുടെ വെളിച്ചത്തിലാണ് പുതിയ റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍. എമിറേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്, ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ ശക്തമായ ആക്കം, വിമാനക്കമ്ബനികള്‍, പ്രത്യേകിച്ച്‌ എമിറേറ്റ്സ്, ഫ്ളൈദുബായ്, അവരുടെ ഫ്‌ലൈറ്റ് ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ തുടങ്ങിയവ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കും. അത് നേരിടുന്നതിന് പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ ജീവനക്കാരെ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ഡ്യൂട്ടി ഫ്രീയുടെ വില്‍പ്പന 6.33 ബില്യണ്‍ ദിര്‍ഹമായിരുന്നു. 2021 നെ അപേക്ഷിച്ച്‌ 78% വര്‍ദ്ധനവ്. വില്‍പ്പന ഇടപാടുകള്‍ 17.3 ദശലക്ഷം ഇടപാടുകള്‍ കവിഞ്ഞു. പ്രതിദിനം ശരാശരി 46,912 ഇടപാടുകള്‍. ഈ വളര്‍ച്ചയ്ക്ക് സമാന്തരമായി തുടര്‍ച്ചയായി 22-ാം വര്‍ഷവും മികച്ച ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റ് ഇന്‍ ദി മിഡില്‍ ഈസ്റ്റ് അവാര്‍ഡ് നേടാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക