പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായംകുളം മുതൽ രാജ്ഭവൻ വരെ പ്രതിഷേധസൂചകമായി 100 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി ശ്രീനിവാസ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കൊല്ലം എംപി എം കെ പ്രേമചന്ദ്രൻ, കെ എസ് യു സംസ്ഥാന അധ്യക്ഷൻ അഭിജിത്ത് കെ എസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഉൾപ്പെടെ ഒരുപാട് പ്രമുഖർ ഷാഫി പറമ്പിൽ നയിച്ച ഈ യാത്രയിൽ പങ്കാളികളായിരുന്നു. ജൂലൈ മാസം 14, 15 തീയതികളിൽ ആയിട്ടാണ് സൈക്കിൾ യാത്ര നടന്നത്.

വലിയ രീതിയിലുള്ള പ്രചരണമാണ് യാത്രയുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം നടത്തിയത്. എന്നാൽ യാത്ര ദൃശ്യങ്ങൾ ഷൂട്ട് ചെയ്തതിനിടയിൽ നിന്ന് രസകരമായ ഒരു ദൃശ്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സൈക്കിൾ ചവിട്ടി മടുത്ത ഷാഫി “ഞാൻ അപ്പോഴേ പദയാത്ര മതി എന്ന് പറഞ്ഞതാണ്” എന്ന് ചാണ്ടി ഉമ്മനോട് പറയുന്നതും മറുപടിയായി ഇത് ആരുടെ ബുദ്ധി ആണ് എന്ന് ചാണ്ടി ചോദിക്കുന്നതും ആണ് ദൃശ്യങ്ങളിൽ ഉള്ളത്. രാഷ്ട്രീയ എതിരാളികൾ വലിയ രീതിയിലുള്ള പരിഹാസമാണ് ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നടത്തുന്നത്. ഇത്രയും ആകുമ്പോൾ ഷൂട്ട് ചെയ്യുന്നത് ഇവർ തിരിച്ചറിയുകയും, ദൃശ്യ ഭാഗം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതും വ്യക്തമായി കേൾക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമരമുഖങ്ങൾ പ്രചരണ പ്രഹസനങ്ങൾ ആകുമ്പോൾ:

കോൺഗ്രസും പോഷക സംഘടനകളും ഒരുപാട് സമരപരിപാടികൾ സംഘടിപ്പിക്കുമ്പോഴും, ഇവിടെയോ അവർക്ക് ജനങ്ങളുമായുള്ള ‘കണക്ഷൻ’ സമീപകാലങ്ങളിൽ വിട്ടു പോകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിന് പ്രധാനമായും ചൂണ്ടിക്കാട്ടാവുന്ന ഒരു കാരണം സമരങ്ങൾ പലപ്പോഴും സമരനായകനിൽ കേന്ദ്രീകരിക്കുന്ന പ്രചാരണ തന്ത്രങ്ങൾ ആയി മാറുന്നത് ആണ്. യാഥാർഥ്യബോധത്തോടെ ജനങ്ങളിലേക്ക് ഇറങ്ങി ജനപങ്കാളിത്തത്തോടെ സമരം ചെയ്തില്ലെങ്കിൽ ദീർഘ കാലങ്ങൾ പ്രതിപക്ഷതിരിക്കാൻ തന്നെയാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ വിധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക