സ്വര്‍ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജൂവലറിയില്‍ നിന്ന് ഒന്നര പവന്റെ രണ്ടു സ്വര്‍ണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് മലപ്പുറം ചെമ്മാടുള്ള ജൂവലറിയില്‍ മോഷണം നടന്നത്. അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം.

വിവിധ മോഡലുകളിലുള്ള മാലകള്‍ സെയില്‍സ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മാലകള്‍ എടുക്കാൻ സെയില്‍സ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വര്‍ണമാല കൈക്കലാക്കിയത്. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് സ്വര്‍ണം വാങ്ങാതെ യുവതി ജൂവലറിയില്‍ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക