വിവാഹത്തില്‍ നിന്നും പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവവ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. ഒരു വര്ഷം മുൻപായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ യുവാവിന്റെ സ്വഭാവദൂഷ്യങ്ങള്‍ അറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും ചന്തേര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക