ദേശീയ വനിത വോളിബോള്‍ താരം സാലിയത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 24 വയസായിരുന്നു. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി സ്വദേശിയാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉജ്‌രെ എസ്ഡിഎം കോളജ് മുന്‍ വിദ്യാര്‍ഥിയായ സാലിയത്ത് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷം ചിക്കമംഗലൂരില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം.ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന ദേശീയതല വോളിബോള്‍ ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തതില്‍ സാലിയത്ത് നിര്‍ണായകപങ്കുവഹിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക