കലാലയങ്ങളിലെ രാഷ്ട്രീയ വൽക്കരണം നല്ലതാണോ ചീത്തയാണോ എന്നതിനെ സംബന്ധിച്ച് നിരവധി അനവധി ചർച്ചകൾ നടന്നിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തിന്റെ നല്ലതും ചീത്തയും കേരളം കണ്ടിട്ടുമുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിൽ കലാലയ രാഷ്ട്രീയം കോളേജുകളിൽ മാത്രമേ സജീവമായി നടന്നിരുന്നുള്ളൂ. സ്കൂൾ അന്തരീക്ഷത്തിൽ രാഷ്ട്രീയം അനാവശ്യ സ്വാധീനം ചെലുത്തുന്നതിന്റെ ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ് പ്രസ്ഥാനങ്ങൾ തന്നെ ഇത്തരം പ്രവണതയിൽ നിന്ന് പിന്നോട്ട് പോയിരുന്നു.

എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ വരവോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ കൈകടത്തലിനാണ് എസ്എഫ്ഐ ഒരുങ്ങുന്നത് എന്നതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തുവരികയാണ്. കലാലയ രാഷ്ട്രീയത്തെ പലപ്പോഴും നഖശിദാന്തം എതിർക്കുന്ന പ്രവണതയാണ് കത്തോലിക്കാ സഭ സ്വീകരിച്ചിട്ടുള്ളത്. പാലാ സെൻറ് തോമസ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന വൈദികനാണ് കലാലയ രാഷ്ട്രീയം നിരോധിക്കുവാൻ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചത്. എന്നാൽ ഇവിടെ നിന്ന് തന്നെ എസ്എഫ്ഐ സഭക്കെതിരെ വാളെടുക്കുന്നു എന്നതിന്റെ കൃത്യമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ സെൻറ് തോമസ് സ്കൂളിലെ പ്രവേശനോത്സവ ദിനത്തിൽ സംഘടനയുടെ കൊടിയുമായി വിദ്യാർത്ഥികളെ സ്വീകരിക്കാൻ നേരിട്ട് എത്തിയത് ഏരിയ പ്രസിഡന്റ് ആണ്. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മനസ്സിലേക്ക് രാഷ്ട്രീയം കുത്തിവെച്ച് പഠനം എന്ന ഉത്തരവാദിത്വത്തിൽ നിന്ന് വഴി തിരിച്ചു വിട്ടാൽ അതിൻറെ പ്രത്യാഘാതം സാമൂഹികമായി വളരെ വലുതായിരിക്കും. മികച്ച റിസൾട്ട് നേടുന്ന ഒരു കലാലയത്തിൽ ഇത്തരം രാഷ്ട്രീയ അധീശത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ആ കലാലയത്തിന്റെ പഠനാന്തരീക്ഷത്തെ തന്നെ ബാധിക്കും.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ കിട്ടാതെ വലയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിന് കാരണം ഈ സംസ്ഥാനത്തുള്ള പഠന സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് വിശ്വാസം നഷ്ടപ്പെട്ടത് അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ്. അത്തരം ഒരു സാഹചര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഈ സമീപനങ്ങൾ അപകടകരമാണ്. വിദ്യാർത്ഥികളെ ചോദ്യം ചെയ്യുവാനുള്ള നേർവഴിക്കുന്നയിക്കാനുള്ള അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും ശ്രമങ്ങൾക്ക് നേരെ വിദ്യാർത്ഥി സംഘടനകൾ ചെറുത്തുനിൽപ്പ് ആരംഭിക്കുമ്പോൾ അത് വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ കേരളത്തിന് താങ്ങാൻ കഴിയുന്നതാണ് എന്ന് വിശ്വസിക്കുക പ്രയാസകരം തന്നെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക