അവിസ്മരണീയമായ പോരാട്ടത്തിനായിരുന്നു അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. മഴ തടസം സൃഷ്ടിച്ചെങ്കിലും അവസാന പന്തുവരെ ആവേശം നീണ്ടു. മഴമുടക്കിയ ഇടവേളകള്‍ക്കിടയില്‍, ക്രിക്കറ്റ് പ്രേമികള്‍ മൊബൈല്‍ ഫോണിലേക്ക് തിരിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ക്രിയേറ്റീവ് പോസ്റ്റുകളിലൂടെയും മീമുകളിലൂടെയും ഓരോരുത്തരും തങ്ങളുടെ ചിന്തകള്‍ പങ്കിട്ടു.

പലരും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപൃതരായിരുന്നു.ഐപിഎല്‍ സീസണിലുടനീളം നാം കണ്ടതുപോലെ, പ്രശസ്ത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഈ ഇടവേളയും രസകരമാക്കി. ഐ‌പി‌എല്‍ 2023 ഫൈനല്‍ നടന്ന തിങ്കളാഴ്ച രാത്രി സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചത്, അവരുടെ ഇൻസ്റ്റന്റ് ഡെലിവറി ആപ്പായ ഇൻസ്റ്റാമാര്‍ട്ടുമായി ബന്ധപ്പെട്ട തികച്ചും അസാധാരണവും രസകരവുമായ സ്ഥിതിവിവരക്കണക്കുകളാണ്. “ഇതുവരെ @SwiggyInstamart വഴി 2423 കോണ്ടം പാക്കറ്റുകള്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്, ഇന്ന് രാത്രി 22ലധികം പ്ലേയേഴ്സ് ഉണ്ട് [sic] @DurexIndia.”- ട്വീറ്റില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വിഗ്ഗിയുടെ ട്വീറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രസകരമായ പ്രതികരണങ്ങളും കമന്റുകളും നിറഞ്ഞു. തംപ്സ് അപ്പ് ഇമോജി ഇട്ടുകൊണ്ട് ഒരു യൂസര്‍ കുറിച്ചത് ഇങ്ങനെ, ‘ ഇതാണ് സ്വിഗ്ഗിയുടെ യഥാര്‍ത്ഥ ലെവല്‍’. ‘സിംഗിളായി കഴിയുന്നവര്‍ ഈ കണക്ക് കണ്ട് മൂലയില്‍ മാറി ഇരുന്ന് കരയുകയായിരിക്കും’ എന്നാണ് മറ്റൊരു ട്വിറ്റര്‍ യൂസര്‍ കുറിച്ചത്. ”എത്ര പേര്‍ കളിക്കുന്നവെന്നതിലല്ല, അവര്‍ സുരക്ഷിതമായി കളിക്കുന്നുവെന്നതിലാണ് കാര്യം”- മൂന്നാമൻ കുറിച്ചു.

അതേസമയം, ഐപിഎല്‍ സീസണില്‍ രസകരമായ ട്വീറ്റുകളുമായി സ്വിഗ്ഗി എത്തുന്നത് ഇതാദ്യമല്ല. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ തോല്‍വിയെത്തുടര്‍ന്ന്, ലക്നൗ പേസറായ നവീൻ-ഉള്‍-ഹഖിനെ ചെറുതായി ‘കുത്താനുള്ള’ അവസരം സ്വിഗ്ഗി പാഴാക്കിയിരുന്നില്ല. നവീനും കോഹ്ലിയും കളിക്കളത്തില്‍ ഉടക്കിയത് എല്ലാവരും കണ്ടതാണല്ലോ. ഇതിനുപിന്നാലെ നവീനിനെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ‘മാമ്ബഴ’ പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്നു സ്വിഗ്ഗിയുടെ ട്വീറ്റ്.

“ബാംഗ്ലൂരില്‍ നിന്നുള്ള ഒരാള്‍ 10 കിലോ മാമ്ബഴത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്” എന്നായിരുന്നു ട്വീറ്റ്. ഐപിഎല്‍ കളികള്‍ മുടങ്ങാതെ കണ്ട ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമെന്ന് തോന്നുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക