കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവാഹ സമ്മാന കിറ്റ്. ജാബുവ ജില്ലയില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ നവവധുക്കള്‍ക്കായി വിതരണം ചെയ്ത കിറ്റുകളിലാണ് ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയത്.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന പദ്ധതിപ്രകാരമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ദമ്ബതികള്‍ക്ക് വിതരണം ചെയ്ത മേക്കപ്പ് ബോക്‌സിനകത്താണ് കോണ്ടം പാക്കറ്റുകള്‍ വെച്ചത്.

സംഭവം വിവാദമായതോടെ കൂടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിതരണം ചെയ്തതാണിവ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പദ്ധതിപ്രകാരം പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ സമ്മാന കിറ്റ് വിതരണം പദ്ധതിയുടെ ഭാഗമല്ലെന്നും റാവത്ത് പറഞ്ഞു.സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്ബത്തിക സഹായം നല്‍കാൻ 2006 ഏപ്രിലിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന എന്ന പദ്ധതി ആരംഭിച്ചത്. പദ്ധതിപ്രകാരം വധുവിന്റെ കുടുംബത്തിന് 55,000 രൂപ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക