ഹൈദരാബാദ്: ഭക്ഷണത്തിന് മതമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപഭോക്താവിന്റെ നിര്‍ദ്ദേശം. മുസ്ലീം ഡെലിവറി ബോയ് ഭക്ഷണം വിതരണം ചെയ്യേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. ഉപഭോക്താവിന്റെ നിര്‍ദ്ദേശത്തിന്റെ സ്‌ക്രീന്‍ഗ്രാബ് തെലുങ്കാന സ്റ്റേറ്റ് ടാക്‌സി ആന്റ് ഡ്രൈവേഴ്‌സ് ജെഎസി ചെയര്‍മാന്‍ ഷെയ്ക്ക് സലാവുദ്ദീന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ സ്വിഗ്ഗിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. മതത്തിന്റെ പേരില്‍ തൊഴിലാളികള്‍ ഇത്തരത്തില്‍ നഗ്നമായ മതഭ്രാന്ത് നേരിടുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക