പുതുവര്‍ഷ രാവില്‍ ഓണ്‍ലൈന്‍ ഇന്‍സ്റ്റാ മാര്‍ട്ട് വഴി സ്വിഗ്ഗി വിറ്റത് 2757 ഗര്‍ഭനിരോധന ഉറകള്‍. സ്വിഗ്ഗി തന്നെയാണ് പുതുവര്‍ഷരാത്രിയിലെ വില്പനയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ‘2757 കോണ്ടം പാക്കറ്റുകള്‍ ഇന്‍സ്റ്റ മാര്‍ട്ട് വഴി ഇതുവരെ വിതരണം ചെയ്തു. ഈ എണ്ണം 6969 ആക്കുന്നതിന് ദയവായി 4212 എണ്ണം കൂടി ഓര്‍ഡര്‍ ചെയ്യുക…’ എന്നായിരുന്നു സ്വിഗ്ഗിയുടെ ട്വീറ്റ്.

അല്പം നര്‍മ്മം കലര്‍ന്ന സ്വിഗ്ഗിയുടെ ട്വീറ്റ് മിനിട്ടുകള്‍ക്കകം വൈറലായി. നൂറുകണക്കിനുപേരാണ് ഇത് ഷെയര്‍ ചെയ്തത്. തങ്ങളുടെ ട്വീറ്റ് വൈറലായതോടെ സ്വിഗ്ഗി അതിന്റെ സ്ക്രീന്‍ഷോട്ട് വീണ്ടും ഷെയര്‍ ചെയ്തു. വൈകാതെ തന്നെ മറുപടി ട്വീറ്റുമായി ഗര്‍ഭ നിരോധന ഉറകളുടെ നിര്‍മ്മാതാക്കളായ ഡ്യുറക്‌സ് കമ്ബനി രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അവര്‍ക്കത് നല്‍കിയതിന് നന്ദി. കുറഞ്ഞത് 2757 പേരെങ്കിലും പുതുവര്‍ഷം തകര്‍ക്കുമല്ലോ. എന്തായാലും, നാളെ രാവിലെ അവര്‍ ഒരുമിച്ച്‌ കോഫി ഓര്‍ഡര്‍ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.ഇതിനും സ്വിഗ്ഗി മറുപടി നല്‍കി. അല്പം ദ്വയാര്‍ത്ഥപ്രയാേഗമുള്ള മറുപടിയും വമ്ബന്‍ ഹിറ്റായി, 2757 കോണ്ടം ഓര്‍ഡര്‍ ചെയ്ത ആളുകള്‍ ഒരുപക്ഷേ ഇത് വായിക്കുന്നുണ്ടായിരിക്കില്ല’- എന്നാണ് സ്വിഗ്ഗിയുടെ മറുപടി.

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ചെയ്ത ഭക്ഷണത്തിന്റേതുള്‍പ്പെടയുള്ളവയുടെ വിവരങ്ങളും സ്വിഗ്ഗി അടുത്തിടെ പുറത്തുവിട്ടിരുന്നു. ബിരിയാണിയായിരുന്നു ഏറ്റവും കൂടുതല്‍ വിറ്റത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക