സിനിമാ മേഖലയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുന്ന ആളുകൾ വളരെ കുറവാണ്. പ്രത്യേകിച്ചും കേരളത്തിൽ വളരെ അപൂർവമായി മാത്രമേ സിനിമാതാരങ്ങൾ കോൺഗ്രസ് പാർട്ടിയോട് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലനിൽക്കാറുള്ളൂ. ഇതുതന്നെയാണ് കോൺഗ്രസുകാർക്ക് രമേശ് പിഷാരടിയോടുള്ള സ്നേഹത്തിന് പിന്നിലെ കാരണം. കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുക മാത്രമല്ല പൊതുവേദികളിൽ ഉൾപ്പെടെ കോൺഗ്രസ് രാഷ്ട്രീയമാണ് തന്റെ രാഷ്ട്രീയം എന്ന് പറയുകയും കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികളെ കണക്കെട്ട് പരിഹസിക്കുകയും ചെയ്യുന്ന ഒരു സിനിമാക്കാരൻ ആണ് രമേശ് പിഷാരടി.
തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിലെ പൊതുയോഗത്തിലും അതുകൊണ്ടുതന്നെ രമേശ് പിഷാരടി ഇന്ന് മുഖ്യ പ്രാസംഗികരിൽ ഒരാളായി. കാറൽ മാക്സ് മുതൽ പിണറായി വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ പരിഹസിച്ച്, കേരളത്തിലെ ആനുകാലിക രാഷ്ട്രീയവും, പൊതുജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് സദസ്സിനെ ഇളക്കിമറിക്കുന്ന പ്രസംഗമാണ് തൃശ്ശൂരിൽ രമേഷ് പിഷാരടി നടത്തിയത്. ആളുകളെ ചിരിപ്പിച്ചു എന്ന് മാത്രമല്ല അർദ്ധഗർഭം ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ എന്നതും പ്രസക്തമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ രമേശ് പിഷാരടി നടത്തിയ പ്രസംഗ വീഡിയോ ചുവടെ കാണാം.