സൂപ്പർ കാറുകളുടെയും ബൈക്കുകളുടെയും ശേഖരം സ്വന്തമായുള്ള നിരവധി കായികതാരങ്ങളാണുള്ളത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ള താരങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ വണ്ടി ഭ്രമം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രിയതാരങ്ങള്‍ അവരുടെ ശേഖരത്തിലുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്ബോള്‍ പൊതുവേ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസം തന്റെ സൂപ്പര്‍ ബൈക്കുമായ് നിരത്തിലിറങ്ങിയ വാര്‍ത്ത ആരാധകര്‍ തെല്ലൊരു ആശങ്കയോടെയാണ് സ്വീകരിച്ചത്. ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ നിര്‍ണായക ടൂര്‍ണമെന്റുകള്‍ അടുക്കവേ താരം സൂപ്പര്‍ ബൈക്കുമായി നിരത്തിലിറങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ചുവന്ന ബിഎംഡബ്‌ള്യു സൂപ്പര്‍ ബൈക്കില്‍ ബാബര്‍ അസം നിരത്തിലൂടെ പായുന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. താരം ഹെല്‍മറ്റ് ധരിച്ചാണ് ബൈക്ക് ഓടിച്ചതെങ്കിലും ആരാധകര്‍ അസംതൃപ്തരായിരുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിന്റെ അഭിവാജ്യ ഘടകമായ താരം ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക