ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഫോട്ടോ സഹിതം പൊലീസ് അയക്കുന്ന നോട്ടീസുകളില്‍ വ്യാപക പിഴവെന്ന് ആക്ഷേപം. റോഡിന്റെ മാത്രം ചിത്രവുമായി ഉടമയ്ക്ക് ലഭിച്ച നോട്ടീസില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തുവെന്നാണ് കുറ്റം രേഖപ്പെടുത്തിയിരുന്നത്.ഇതേ വാഹന ഉടമയ്ക്ക് ലഭിച്ച രണ്ടാമത്തെ നോട്ടീസിലാവട്ടെ, കാണിച്ചിരുന്ന ഫോട്ടോ മറ്റെതോ വാഹനത്തിന്റേതായിരുന്നു.

ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ നാലുചക്ര വാഹന ഉടമയ്ക്ക് നോട്ടീസ് ലഭിച്ചത് അടുത്തിടെ വിവാദമായിരുന്നു. സഞ്ചരിക്കാത്ത പാതകളില്‍ ഹെല്‍മറ്റ് ധരിക്കാതെയോ, സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ യാത്ര ചെയ്തതായും കാട്ടി പലപ്പോഴും നോട്ടീസുകള്‍ വന്നിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ജി.പി.എസിനുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ ട്രാഫിക് പൊലീസിനും, വാഹന ഉടമകള്‍ക്കും ഒരുപോലെ തലവേദനയാകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോ അപ്‌ലോഡിലെ സാങ്കേതിക തകരാര്‍: നിയമലംഘനം കാമറയില്‍ പകര്‍ത്തി പരിവാഹന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ സംഭവിക്കുന്ന സാങ്കേതിക തകരാറാണ് പ്രശ്നകാരണമെന്നാണ് അധികൃതരുടെ വിശദീകരണം ഗതാഗത നിയമലംഘനങ്ങള്‍ ചൂണ്ടികാണിക്കാന്‍ പൗരന്മാര്‍ക്കും അവസരമൊരുക്കുന്നതിനായി, ചിത്രങ്ങളെടുത്ത് അപ് ലോഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പും പൊലീസും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ചിത്രം ലഭിച്ചാല്‍ വാഹന നമ്ബര്‍ പരിശോധിച്ച്‌ ഉടമയ്ക്ക് നോട്ടീസ് അയക്കുന്നതാണ് പതിവ്. അതേസമയം, ലഭിക്കുന്ന ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ നോട്ടീസ് അയക്കാവൂ എന്ന ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക