തിരുവനന്തപുരം: രാജ്യാന്തര നമ്ബറുകളില്‍ നിന്നു ലഭിക്കുന്ന അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും സംബന്ധിച്ച്‌ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നു കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. നിരവധി വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ അജ്ഞാത സന്ദേശങ്ങളും കോളുകളും ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നമ്ബറുകളില്‍ നിന്നാണു കോളുകള്‍ വരുന്നത്. ഇത്തരം സ്പാം നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയ്യരുതെന്നും ആ നമ്ബര്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്നും കേരള പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അജ്ഞാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്സ്‌ആപ്പ് സെറ്റിങ്സ് ശക്തമാക്കാം. വാട്സ്‌ആപ്പിലെ ‘Who can see’ സെറ്റിങ്സ് Contacts only ആണെന്നു ഉറപ്പുവരുത്തുക. അതുപോലെ, about, groups എന്നിവയുടെ സെറ്റിങ്സ് സ്ട്രോങ്ങ് ആക്കുക. two-factor ഓതെന്‍റിക്കേഷന്‍ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു എന്നും ഉറപ്പാക്കണം. അജ്ഞാത കോളുകള്‍ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക. വാട്സ്‌ആപ്പ് പേജിന്‍റെ വലതു വശത്തു മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ നിന്നുള്ള മെനുവില്‍ നിന്നു ‘more’ തെരഞ്ഞെടുത്താല്‍ അതില്‍ രണ്ടാമതായി ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക