കൊല്ലം: പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച അയത്തില്‍ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി പരിശോധനാ ടേബിള്‍ ചവിട്ടിമറിച്ചു. ഹൗസ് സര്‍ജന്മാരടക്കം ഓടി മാറിയതിനാലാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്.

പ്രതി അക്രമം നടത്തിയിട്ടും വൈദ്യ പരിശോധന പൂര്‍ത്തിയാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു എന്ന് ആക്ഷേപമുണ്ട്. മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയതിന് പിടികൂടിയ പ്രതിയെയാണ് അഞ്ചാലുംമൂട് പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. അതേസമയം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനതല നഴ്‌സസ് ദിനാചരണം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ല എന്ന് മന്ത്രി പറഞ്ഞു. സ്വപ്നം കണ്ടുതുടങ്ങിയ പ്രായത്തിലാണ് വന്ദനയുടെ ജീവന്‍ കവര്‍ന്ന കൊലപാതകം. പാവപ്പെട്ട രോഗികളെ പണം കൊടുത്ത് വന്ദന സഹായിക്കുമായിരുന്നു.

ഡോ. വന്ദനയും നിപ്പ ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ലിനിയും കൊവിഡ് ബാധിച്ച്‌ മരിച്ച വര്‍ക്കലയിലെ സിസ്റ്റര്‍ സരിതയും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം കൂടുകയാണ്. ‘നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി” എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക