ലക്ഷ്വറി കാറുകള്‍ക്ക് (Luxury Cars) ഇന്ത്യയിലുള്ള ഡിമാന്റ് കണ്ട് കണ്ണുതള്ളിയവരാണ് അന്താരാഷ്‌ട്ര വാഹന നിര്‍മാതാക്കളെല്ലാം. മെര്‍സിഡീസ് ബെന്‍സ് തെളിച്ചിട്ട വഴിയിലേക്ക് ബിഎംഡബ്ല്യു, ജാഗ്വര്‍, ഔഡി, പോര്‍ഷ, റോള്‍സ് റോയ്‌സ് പോലുള്ള ലോകോത്തര ബ്രാന്‍ഡുകളെല്ലാം ആഭ്യന്തര വിപണിയില്‍ ഉറച്ചുനില്‍ക്കാനും കാരണമിതാണ്. ഇന്ത്യയില്‍ ലക്ഷ്വറി കാറുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് നമ്മുടെ സ്വന്തം കേരളമാണ്. ആഡംബര കാര്‍ കമ്ബനിയായ മെര്‍സിഡീസിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ 41 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 59 ശതമാനം വളര്‍ച്ചയാണ് ബ്രാന്‍ഡ് കൈവരിച്ചത്.

കേരളത്തിലെ സിനിമാ താരങ്ങളും ബിസിനസുകാരും എല്ലാം ലക്ഷ്വറി കാറുകളില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വില്‍പ്പനയുടെ ഭൂരിഭാഗവും വരുന്നതും ഇവിടെ നിന്നാണ്.ഇപ്പോഴിതാ കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാന്‍ സ്വന്തമാക്കിയതും ഇത്തരത്തിലൊരു വ്യവസായിയാണ്. കോട്ടയത്തു നിന്നുള്ള ഹോട്ടല്‍ അര്‍ക്കാഡിയയുടെ ഡയറക്ടര്‍ കെടി തോമസാണ് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സെഡാന്‍ തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നുമാണ് അദ്ദേഹം പുത്തന്‍ മോഡലിനെ കൂടെക്കൂട്ടിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഡീലര്‍ഷിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയൊരു പിക്കപ്പില്‍ കെടി തോമസിന്റെ കോട്ടയെത്ത ഏറ്റുമാനൂരിലുള്ള വീട്ടില്‍ എത്തിയാണ് ബിഎംഡബ്ല്യുവിന്റെ ഈ കാളക്കൂറ്റനെ കൈമാറിയിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇവിഎം ഓട്ടോക്രാഫ്റ്റ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ഡെലിവറിയുടെ വീഡിയോ കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുന്നത്. 1.95 കോടി രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ ഇലക്‌ട്രിക് സെഡാന്‍ നിരത്തിലെത്തുമ്ബോള്‍ ഏതാണ്ട് 2 കോടി രൂപയിലധികം വരുമെന്നാണ് ലഭിക്കുന്ന വിവരം.അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്‌ട്രിക് പതിപ്പാണ് i7 ഇലക്‌ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാഴ്ച്ചയില്‍ തന്നെ അത്യാഡംബര ഫീലാണ് ഈ വൈദ്യുത വാഹനം നല്‍കുന്നത്. സ്റ്റാന്‍ഡേര്‍ഡ് 7 സീരീസില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതിനായി കാറിന്റെ ബാഡ്‌ജിംഗിന് ചുറ്റുമുള്ള ബ്ലൂ ആക്‌സന്റുകള്‍, പുതിയ അലോയ് വീലുകള്‍, ഫ്രണ്ട് ഗ്രില്ലിലെ ‘i’ ബാഡ്ജുകള്‍ എന്നിവയാണ് കമ്ബനി സമ്മാനിച്ചിരിക്കുന്നത്.ഇതുകൂടാതെ സ്പ്ലിറ്റ് ഹെഡ്‌ലാമ്ബ് ഡിസൈന്‍, ബിഎംഡബ്ല്യു iX, സെവന്‍ സീരീസ് എന്നിവയില്‍ കാണുന്നതുപോലെയുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് ഈ ഇലക്‌ട്രിക് സെഡാന്റെ മറ്റ് പ്രത്യേകതകള്‍. അകത്തേക്ക് കയറിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും തോന്നാത്തത്ര ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു തങ്ങളുടെ മോഡലില്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കര്‍വ്ഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക.ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നു കൂടാതെ ഒരു ഫുള്‍-വീഡ്ത്ത് ലൈറ്റ് ബാന്‍ഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ, ആമസോണ്‍ ഫയര്‍ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മേല്‍ക്കൂരയില്‍ ഘടിപ്പിച്ച്‌ മടക്കാവുന്ന 31.3 ഇഞ്ച്, 8K ‘സിനിമ’ സ്‌ക്രീനും i7 ഇവിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും പിന്‍ഡോറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.101.7kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാന്റെ ഹൃദയം. ഇത് 544 bhp കരുത്തില്‍ പരമാവധി 745 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒറ്റ തവണ ചാര്‍ജ് ചെയ്‌താല്‍ 591 കിലോമീറ്റര്‍ മുതല്‍ 625 കിലോമീറ്റര്‍ വരെ റേഞ്ച് വാഹനത്തിന് നല്‍കാനാവും. വെറും 0-100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വാഹനത്തിന് വെറും 4.7സെക്കന്‍ഡ് മതിയാവും. എന്നാല്‍ പരമാവധി വേഗത 239 കിലോമീറ്ററായി കമ്ബനി നിജപ്പെടുത്തിയിട്ടുമുണ്ട്.ഇലക്‌ട്രിക് 7 സീരീസ് എസി സിസ്റ്റത്തില്‍ 11 കിലോവാട്ട് വരെയും ഡിസി സിസ്റ്റത്തില്‍ 195 കിലോവാട്ട് വരെയും ചാര്‍ജ് ചെയ്യാം. 34 മിനിറ്റിനുള്ളില്‍ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികള്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഡിസി ചാര്‍ജറിലൂടെ സാധിക്കും. ഇന്നത്തെ ഇന്ധന വില പരിഗണിക്കുമ്ബോള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ എന്തുകൊണ്ടും ഇലക്‌ട്രിക് മോഡലുകള്‍ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ റേഞ്ചൊക്കെ ലഭിച്ചാല്‍ ദീര്‍ഘ ദൂര യാത്രകള്‍ക്കും ഇവ അനുയോജ്യമാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക