ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി സൗന്ദര്യവല്‍ക്കരണത്തിനായി എത്തിച്ച പൂച്ചട്ടികള്‍ മോഷ്ടിച്ച്‌ ആഡംബര കാറിലെത്തിയ രണ്ട് മധ്യവയസ്കര്‍. ഡല്‍ഹി-എന്‍സിആറില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചെട്ടികളാണ് പട്ടാപ്പകല്‍ അടിച്ചുമാറ്റിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കറുത്ത കാറിലെത്തിയ രണ്ട് പേരാണ് പൂക്കളടക്കം പൂച്ചട്ടികള്‍ മോഷ്ടിച്ചത്. കാര്‍ നിര്‍ത്തിയിട്ട ശേഷം ഡിക്കി തുറന്ന് പൂക്കളുടെ സൗന്ദര്യം നോക്കി പൂച്ചട്ടികള്‍ ഓരോന്ന് തെരഞ്ഞെടുത്ത് അതിനുള്ളിലേക്ക് വയ്ക്കുന്നത് വീഡിയോയില്‍ കാണാം.വെള്ള ഷര്‍ട്ടിട്ടയാള്‍ ചട്ടികള്‍ എടുത്തുകൊടുക്കുകയും കറുത്ത ടി-ഷര്‍ട്ടിട്ടയാള്‍ അവയോരോന്നായി ഡിക്കിയില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. ഈ സമയം ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും ഇതൊന്നും ഇവര്‍ക്ക് പ്രശ്നമാവുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആവശ്യമുള്ളത്ര പൂച്ചട്ടികള്‍ മോഷ്ടിച്ച ശേഷം ഇരുവരും വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു. ജി- 20 ഉച്ചകോടിയുടെ പരസ്യമുള്ള ഒരു പോസ്റ്ററിനൊപ്പം വര്‍ണാഭമായ പൂക്കള്‍ നിറഞ്ഞ നിരവധി പൂച്ചട്ടികളും പ്രദേശത്ത് കാണാം.’ഗുരുഗ്രാമിലെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പരിസരം ഭംഗിയാക്കാന്‍ പൂച്ചട്ടികള്‍ സൂക്ഷിച്ചിരുന്നു, എന്നാല്‍ വിലകൂടിയ വാഹനവുമായി ഈ മനുഷ്യര്‍ ആ പൂച്ചട്ടികള്‍ മോഷ്ടിക്കുന്നു. അവനെപ്പോലുള്ള വിഡ്ഢികള്‍ ഇന്ത്യയുടെ പുരോഗതിക്ക് ഹാനികരമാണ്’- സംഭവത്തിന്റെ വീഡിയോ പങ്കുവച്ച്‌ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി വീഡിയോയോട് പ്രതികരിച്ച്‌ ഗുരുഗ്രാം മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ജോയിന്റ് സി.ഇ.ഒ എസ്.കെ ചാഹല്‍ പറഞ്ഞു. ‘സംഭവം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കും’- അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ ഒമ്ബത്, 10 ദിവസങ്ങളിലാണ് ഇന്ത്യ ജി-20 ഉച്ചകോടിക്ക് വേദിയാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക