അന്‍പത് ലക്ഷത്തിന്റെ മിനികൂപ്പര്‍ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ് പി.കെ അനില്‍കുമാര്‍. സ്വത്ത് സമ്ബാദനത്തില്‍ വിമര്‍ശനം നേരിടുമ്ബോഴാണ് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവായ അനില്‍കുമാര്‍ ആഡംബര കാര്‍ വാങ്ങിയതും ചര്‍ച്ചയാകുന്നത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് വിവാദങ്ങളുടെ തോഴനായ അനില്‍കുമാറിന്റെ വിശദീകരണം.

പറയുമ്ബോള്‍ തൊഴിലാളി നേതാവാണ് അനില്‍ കുമാര്‍ എന്നാല്‍ യാത്ര ആഡംബര വാഹനങ്ങളിലാണ്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അനില്‍കുമാറിന്റെ ഗാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്. വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍, വാഹനം വാങ്ങിയത് താനല്ലെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോയോട്ട ഇനോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് യൂണിയന്‍ നേതാവിന്റെ സ്വന്തം പേരിലാണ്. വാഹന ഉടമസ്ഥതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അനില്‍കുമാറിനോട് ചോദിച്ചപ്പോള്‍ ഇതൊന്നും നിങ്ങളോട് വിശദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം. പലപ്പോഴും വിവാദങ്ങളില്‍ നിറയുന്ന സിഐടിയു നേതാവ് കൂടിയാണ് അനില്‍കുമാര്‍.

കൊച്ചിയിലെ ഓയില്‍ കമ്ബനിയില്‍ കയറി അനില്‍കുമാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ നേതാവിനെതിരേ പരാതിയുയര്‍ന്നിരുന്നു. വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലും പി കെ അനില്‍കുമാര്‍ കേസ് നേരിടുന്നുണ്ട്. അനില്‍കുമാര്‍ ആഡംബര കാര്‍ സ്വന്തമാക്കിയതില്‍ പരാതി കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യം പരിശോധിക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക