തന്റെ കോളേജ് സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പെടെ 30-ലധികം പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബൈയിലെത്തിച്ച്‌ അപൂര്‍വ പൂര്‍വവിദ്യാര്‍ഥി സംഗമം ഒരുക്കി മലയാളിയായ 60 കാരന്‍. ജമീല്‍ അബ്ദുല്ലത്വീഫ് എന്നയാളാണ് കോഴിക്കോട് ഫറോഖ് കോളജിലെ 1981 ബി കോം ബാച്ചിലെ എല്ലാ സഹപാഠികളെയും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒത്തുചേരലിനായി ദുബൈയിലേക്ക് കൊണ്ടുവന്നത്.

‘ഈ ഒരാഴ്ചത്തേക്ക് ഞങ്ങളെല്ലാം വീണ്ടും കോളജ് കുട്ടികളാണ്. 1981 ബികോം ബാച്ചില്‍ ഞങ്ങള്‍ 60 പേരായിരുന്നു. എന്റെ സഹപാഠികളില്‍ പലരും അവരുടെ കുടുംബങ്ങള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. പക്ഷെ ഈ ഒരു ആഴ്ച സഹപാഠികളോടൊപ്പം ഒരുമിച്ച്‌ താമസിക്കുന്നു. ഞങ്ങളുടെ സുവര്‍ണ കലാലയ നാളുകളിലേക്ക് ഈ നിമിഷങ്ങള്‍ തിരികെ കൊണ്ടുപോകും’, ജമാല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1948-ല്‍ സ്ഥാപിതമായ ഫാറൂഖ് കോളജ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. ‘എന്റെ മകളുടെ വിവാഹം മെയ് 21 നാണ്. മെയ് 16-ന് മാത്രമേ ഞാന്‍ നാട്ടിലേക്ക് മടങ്ങൂ. ഈ സുപ്രധാന സമയത്ത് യാത്ര ചെയ്യുന്നത് അപകടമാണെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ഈ യാത്ര ഒഴിവാക്കാനായില്ല. അതുകൊണ്ട് ഞാന്‍ എല്ലാം നേരത്തെ തന്നെ ഒരുക്കി വെച്ചു. ഞാന്‍ തിരികെ പോകുമ്ബോള്‍, എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാവും’ സംഗമത്തിനെത്തിയ ഗോപാല്‍ പറഞ്ഞു.

ഇന്ത്യ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തിയ സംഘം തിങ്കളാഴ്ചയാണ് വിമാനമിറങ്ങിയത്. ഒരാഴ്ചത്തെ പരിപാടികളും പ്രവര്‍ത്തനങ്ങളും നിറഞ്ഞതാണ് സംഗമം. വ്യാഴാഴ്ച, സംഘം വടക്കന്‍ ഭാഗങ്ങളിലേക്ക് മുഴുവന്‍ ദിവസത്തെ യാത്രയ്ക്കായി പോയി. വെള്ളിയാഴ്ച ബുര്‍ജ് ഖലീഫയും ദുബായ് മാളും സന്ദര്‍ശിക്കും. ശനിയാഴ്ച ബ്ലൂവാട്ടര്‍ ദ്വീപിലേക്ക് പോകാനാണ് പദ്ധതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക