ലോകമെമ്ബാടുമുള്ള ആളുകള്‍ ആകാംഷയോടെ വീക്ഷിച്ച ഒരു ചരിത്രസംഭവമാണ് ചാള്‍സ് മൂന്നാമന്‍ യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജാവായി കിരീടമണിഞ്ഞത്. 70 വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന ആദ്യത്തെ കിരീടധാരണമായിരുന്നു ഇത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍ ആഘോഷാരവങ്ങള്‍ മുഴങ്ങിയ അതേസമയത്ത് കരയിലും കടലിലും ആചാരത്തിന്റെ ഭാഗമായി വെടിയൊച്ചകള്‍ ഉയര്‍ന്നു. 2,000-ലധികം അതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അവരില്‍ പലരും രാജകുടുംബത്തിലെ ഉന്നതരും വിശിഷ്ട വ്യക്തികളും രാഷ്ട്രീയക്കാരും ആയിരുന്നു.

നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് പോലും തത്സമയ സംപ്രേക്ഷണത്തിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചതില്‍ നന്ദി രേഖപെടുത്തിയിരുന്നു.അതേസമയം ഈ ആഘോഷങ്ങള്‍ക്കെല്ലാമിടയില്‍ ആബേയില്‍ വിചിത്രവും നിഗൂഢവുമായ ഒരു കാര്യം സംഭവിച്ചു. വീട്ടില്‍ ഇരുന്ന് തത്സമയ സംപ്രേക്ഷണം ടി വിയില്‍ വീക്ഷിച്ച ചില പ്രേക്ഷകര്‍ ഹാളിന് പുറത്തുള്ള ഇടനാഴിയില്‍ അരിവാളിനോട് സാമ്യമുള്ള ഒരു വസ്തു കൈയ്യില്‍ പിടിച്ച്‌ തല മറയുന്ന പോലുള്ള വസ്ത്രവും ധരിച്ച ഒരാള്‍ നടക്കുന്നത് കണ്ടു. വിചിത്രമായ ഈ കാഴ്ചയുടെ വീഡിയോകള്‍ വൈറലായതോടെ പല ഊഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി. ഇത് ഇന്റര്‍നെറ്റില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ കണ്ട ആ നിഗൂഢ രൂപം വൈദികരുടെ കൂട്ടത്തിലെ ഒരു അംഗമായിരിക്കാമെന്ന് ചിലര്‍ അനുമാനിക്കുമ്ബോള്‍ മറ്റു ചിലര്‍ അല്പം കൂടി കടുത്ത സംശയങ്ങളിലേക്കാണ് പോകുന്നത്.അതിനിടെ ഇത് എഡിറ്റ് ചെയ്തതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഒരു രാജഭക്തന്‍ കടുത്ത ആകുലതയോടെ പങ്ക് വച്ചത് ” സാഹചര്യം വളരെ ഭയാനകമാണ്, ഇത് അത്ര നല്ല ലക്ഷണമല്ല ” എന്നായിരുന്നു.

ഗൂഢാലോചന സിദ്ധാന്തങ്ങള്‍ മുതല്‍ കൂടുതല്‍ യുക്തിസഹമായ വിശദീകരണങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ അലയടിക്കുകയാണ്. ഡയാന രാജകുമാരിയുടെ പ്രതികാരമാണോ ഇത് എന്നായിരുന്നു ഒരാളുടെ സംശയം. കിരീടധാരണ സമയത്ത് യുക്രേനിയന്‍ പതാക തറയില്‍ വെച്ചത് എന്തുകൊണ്ടാണെന്നും, വാതിലിന് കുറുകെ നടന്നു പോയ ആ രൂപം ശ്രദ്ധ തെറ്റിച്ചെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. കൂടുതല്‍ ആശങ്ക പടര്‍ത്തുന്ന കഥകളും ചിലര്‍ പങ്ക് വയ്ക്കുന്നുണ്ട്. ഏതായാലും മുഖം വ്യക്തമല്ലാത്ത ആ രൂപത്തിന്റെ നിഗൂഢതയെ സംബന്ധിച്ച്‌ കൂടുതല്‍ ആളുകള്‍ തങ്ങളുടേതായ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയാണ്. ഈ സംഭവം ലോകമെമ്ബാടുമുള്ള ആളുകളുടെ ഭാവനയെ ഉണര്‍ത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഇതിന് പിന്നിലെ സത്യം എന്താണെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

ലോക നേതാക്കള്‍, രാജാക്കന്മാര്‍, രാജ്ഞികള്‍, രാജകുമാരന്മാര്‍, രാജകുമാരിമാര്‍ എന്നിവരുള്‍പ്പെടെ നിരവധി വിദേശ രാജകുടുംബങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡനും കൊച്ചുമകള്‍ ഫിനെഗന്‍ ബൈഡനും യുക്രെയ്നിലെ പ്രഥമ വനിത ഒലീന സെലെന്‍സ്കയും യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് സ്മിഹാലും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും ബ്രസീലിന്റെ പ്രഥമ വനിത റൊസാംഗേല ജന്‍ജ ഡ സില്‍വയുമൊക്കെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക