പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ച 50 മിനുട്ടോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി സ്ഥാനര്‍ഥിയായി ശരത് പവാറിനെ ഉയര്‍ത്തിക്കാണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കി പുതിയ നീക്കം നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പവാര്‍ നിഷേധിച്ചിരുന്നു.അതിനിടെ സോണിയ ഗാന്ധി അടക്കമുള്ള ഗാന്ധി കടുംബാംഗങ്ങളുമായും പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം ആദ്യം പ്രശാന്ത് കിഷോര്‍ പവാറുമായി മുംബൈയില്‍ പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നീട് പല തവണ ഇരുവരും ചര്‍ച്ചകള്‍ നടത്തി. ഇതെല്ലാം പല അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു.അതിനിടെ പ്രധാനമന്ത്രി മോദിയുമായി പ്രതിപക്ഷ നിരയിലെ ശക്തനായ ശരത് പവാര്‍ ദീര്‍ഘ നേരം നടത്തിയ ഇന്നത്തെ കൂടിക്കാഴ്ച്ച്‌ രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക