തിരുവനന്തപുരം കേശവപുരത്ത് വീട്ടുമുറ്റത്ത് പരസ്യം നല്‍കി മുന്തിയ ഇനം മദ്യങ്ങളുടെ കോക്ടെയിൽ വിറ്റ് കേസിൽ യുവാവിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വില്‍പ്പന. വീടിന്റെ ഉടമ ഇഷാനാണ് എക്സൈസ് പിടിയിലായത്. ഏതൊരു ആധുനിക ബാറിനോടും കിടപിടിക്കുന്ന സജ്ജീകരണങ്ങളും, മുന്തിയ വിദേശ ബ്രാൻഡുകളും ആയിരുന്നു വാനിനുള്ളിൽ ഒരുക്കിയിരുന്നത്.

ഇഷാന്റെ വീട്ടില്‍ നിന്ന് 38 ലിറ്റര്‍ ബിയറും 10 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നല്‍കി കോക്ടെയില്‍ ഉണ്ടാക്കി അനധികൃമായി വിറ്റതിനുമാണ് കേസെടുത്തിരിക്കുന്നത്. ആഘോഷങ്ങൾക്കും, പാർട്ടികൾക്കും ഈ വാൻ എത്തിച്ച് കൗണ്ടർ സെറ്റിങ്ങിൽ ഇയാൾ മദ്യം ലഭ്യമാക്കിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിയമവിരുദ്ധ പ്രവർത്തനം ആണെങ്കിൽ കൂടിയും “ബാർ ഓൺ വീൽസ്” എന്ന നിലയിൽ കാണാവുന്ന ടൂറിസം രംഗത്ത് ഫലപ്രദമാകാവുന്ന ഒരു ആശയവും, അതിന്റെ പ്രവർത്തിക്കുന്ന കൺസെപ്റ്റും കൂടിയാണ് ഈ വാനിനുള്ളിലെ ബാർ എന്ന് പറയാതെ വയ്യ. വാനിനുള്ളിൽ സെറ്റ് ചെയ്തിരിക്കുന്ന ബാറിന്റെ കൗതുകകരമായ ദൃശ്യങ്ങൾ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക