മിക്സഡ് മാർഷ്യൽ ആർട്സ് അഥവാ എംഎംഎ ഇന്ന് ലോകമെമ്പാടും ധാരാളമാരാധകരുള്ള ഒരു സ്പോർട്ടിംഗ് ഇവന്റ് ആണ്. ബോക്സിങ്ങും, കിക്ക് ബോക്സിങ്ങും എല്ലാം കൂടി ചേർന്നുള്ള ഒരു സങ്കരയിനം കോംബാറ്റ് സ്പോർട്ട്. വിദഗ്ധ പരിശീലനം നേടിയ താരങ്ങൾക്ക് മാത്രമേ പ്രൊഫഷണൽ മത്സരങ്ങളിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. അത്രമാത്രം അപകടകരമായ ഒരു ആയോധന മത്സരമാണ് എംഎംഎ.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഗാമ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ തന്നെ ആദ്യ എംഎംഎ ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളിൽ അഭിമാന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് എറണാകുളത്തെ കോംബാറ്റ് ഫിറ്റ്നസ് കൾട്ട് (CFC https://instagram.com/combatfitnesscult?igshid=YmMyMTA2M2Y=) എന്ന ഫിറ്റ്നസ് സെന്ററിലെ താരങ്ങൾ. 80 കിലോഗ്രാം മത്സര വിഭാഗത്തിൽ ഇറങ്ങിയ CFCയുടെ താരമായ നീരജ് എം പി എതിരാളിക്ക് മേൽ നോക്കൗട്ട് ആഘാതം ഏൽപ്പിച്ചാണ് സ്വർണം നേടിയത്. ഒറ്റ കിക്കിൽ എതിരാളിയെ വീഴ്ത്തുകയായിരുന്നു 24 കാരനായ ഈ യുവാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്താരാഷ്ട്ര തലത്തിൽ അതിവേഗത്തിൽ വളരുന്ന ഈ മത്സര രൂപത്തിന് ഇന്ത്യയിലും വലിയ ജനപ്രീതിയുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച സ്ട്രൈക്കിംഗ് എംഎംഎ പരിശീലകരിൽ ഒരാൾ കോട്ടയം സ്വദേശിയായ ജോഫിൽ സി ലാൽ ആണ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നീരജ് ആറുവർഷമായി ഈ രംഗത്ത് പരിശീലനം നേടുകയും കഴിഞ്ഞ നാല് വർഷമായി CFCയുടെ ഭാഗമായി ജോഫിലിന് കീഴിൽ പരിശീലനം നേടുകയും ചെയ്യുന്നു.

എറണാകുളം പാടിവട്ടത്തുള്ള CFC ( http://Combat Fitness Cult 094001 99350 https://maps.app.goo.gl/hh9sSbZmRTH97NUX6) ബോക്സിംഗ് എംഎംഎ ട്രെയിനിങ്ങിന് രാജ്യത്ത് തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന ഒരു ഫിറ്റ്നസ് സെന്റർ കൂടിയാണ്. ഫൈറ്റേഴ്സ് ട്രെയിനിങ് കൂടാതെ സാധാരണക്കാർക്ക് സ്ട്രെസ് റിലീഫിനും, ആരോഗ്യ പരിപാലനത്തിനും, ബോഡി കണ്ടീഷനിങ്ങിനും ഉപേക്തമായ വിവിധ പാക്കേജുകളും പരിശീലനങ്ങളും CFCയിൽ ലഭ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക