മലയാള പ്രേക്ഷകർ മഞ്ജു വാര്യരെ പോലെ സ്നേഹിച്ചിട്ടുള്ള മറ്റൊരു നടിയില്ല. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ ഓരോ വിശേഷവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. താരം സൂപ്പർ ബൈക്ക് മേടിച്ചത് വരെ താങ്കളുടെ വീട്ടിൽ ഒരാൾ സൂപ്പർ ബൈക്ക് വാങ്ങിയത് പോലെയാണ് പ്രേക്ഷകർ ആഘോഷിച്ചത്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോയും അത്രമാത്രം ആവേശത്തോടുകൂടിയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതും.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൈക്കിൾ ഓടിക്കുന്ന വീഡിയോ ആണ്. കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ഡയലോഗ് കൂട്ടി ചേർത്താണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാനും ദിവസങ്ങൾക്കു മുമ്പ് സൗബിൻ സാഹിറും സൂപ്പർ ബൈക്കിൽ റൈഡ് നടത്തുന്ന ചിത്രങ്ങളും മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു. ഈ അടുത്താണ് താരം ടൂവീലർ ലൈസൻസ് സമ്പാദിച്ചതും സൂപ്പർ ബൈക്ക് വാങ്ങിയതും. തമിഴ് സൂപ്പർതാരം അജിത്തിന് ഒപ്പം നടത്തിയ യാത്രയാണ് താരത്തെ ലൈസൻസ് എടുക്കാനും സൂപ്പർ ബൈക്ക് വാങ്ങാനും പ്രേരിപ്പിച്ചതെന്നും മഞ്ജു തുറന്നു പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക