അക്ഷരാർത്ഥത്തിൽ തന്നെ കേരളത്തെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കൊച്ചിയിലെത്തിയത്. ഹിന്ദുത്വ അജണ്ടയുള്ള പാർട്ടി ഹിന്ദുക്കളുടെ പാർട്ടി എന്നൊക്കെയുള്ള ബിജെപിയുടെ പ്രതിച്ഛായയെ അതിജീവിച്ച് കേരളത്തിൽ വേരുറപ്പിക്കുക എന്ന ലക്ഷ്യവും ആയിട്ടാണ് അവർ മുന്നോട്ട് നീങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ ബിജെപി തന്നെ ഭരിക്കും എന്ന് പ്രതിവിധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. യുവാക്കൾക്കിടയിൽ പ്രധാനമന്ത്രിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതും, കർഷക പ്രശ്നങ്ങൾ മുൻനിർത്തി കേരളത്തിലെ ക്രൈസ്തവ സഭകൾ ബിജെപിയോട് അടുക്കുന്നതും രാഷ്ട്രീയ മാറ്റത്തിന്റെ സൂചന തന്നെയാണ്. കേരളം എന്ന ബാലികയറാ മല കീഴടക്കാൻ ഒരുപക്ഷേ പ്രധാനമന്ത്രി സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുപ്പിന് നേരിടും എന്ന് പോലും വിലയിരുത്തലുണ്ട്.

കേരളത്തിലെ പൊതുസമൂഹം രണ്ടാം പിണറായി സർക്കാരിനോട് വലിയ എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. വിവിധ അഴിമതി ആരോപണങ്ങളും, നികുതി കൊള്ളയും, പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും ഇതിന് കാരണമാകുന്നുണ്ട്. മന്ത്രിമാരുടെ പ്രകടനവും മോശമാണ്. സാഹചര്യങ്ങൾ ഇതൊക്കെയാണെങ്കിലും കോൺഗ്രസിന് ഇതിനെല്ലാം ബദലായി ഒരു നേതാവിന് ഉയർത്തി കാണിക്കുവാൻ സംസ്ഥാനത്ത് കഴിയുന്നില്ല. വി ഡി സതീശനെ ഒരു മുഖ്യമന്ത്രിയായിം ഉൾക്കൊള്ളാനുള്ള മനോനിലയിൽ അല്ല പൊതുസമൂഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാനും അധികാരം ഉറപ്പിക്കാനും കോൺഗ്രസിന് എളുപ്പത്തിൽ സാധിക്കും. കേരളത്തിലെ ജനങ്ങളുടെ സ്വപ്ന മുഖ്യമന്ത്രിയായി അവർ കാണുന്നത് ശശിതരൂരിനെയാണ്. ഇത് അംഗീകരിക്കാൻ കഴിയാത്തത് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ചില കോൺഗ്രസ് നേതാക്കൾക്ക് മാത്രമാണ്. എൻഎസ്എസും, ക്രൈസ്തവ സഭയും, മുസ്ലിം വിഭാഗങ്ങളും എല്ലാം തരൂരിനോടുള്ള സ്വീകാര്യത പരസ്യമാക്കിയതാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വത്തിന് ഇത് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അവർ ഇപ്പോഴും തരൂരിനെ അകറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

കേരളത്തിലെ പൊതുസമൂഹവും യുവജനങ്ങളും ഒരു രാഷ്ട്രീയക്കാരനെക്കാൾ സംസ്ഥാനത്ത് വികസനം ഉറപ്പിക്കാൻ കഴിയുന്ന ഒരു കാഴ്ചപ്പാടുള്ള ഭരണവും, ഭരണ നേതൃത്വത്തെയും ആണ് ആഗ്രഹിക്കുന്നത്. കാരണം പിണറായിയുടെ കാഴ്ചപ്പാടില്ലാത്ത ഭരണം ഏഴുവർഷംകൊണ്ട് കേരളത്തെ പട്ടിണി കിടക്കാൻ പോലും പതിനായിരങ്ങൾ ചിലവുള്ള ഒരു സംസ്ഥാനമാക്കി മാറ്റി. എന്നാൽ തമ്മിൽ തല്ലുന്ന കോൺഗ്രസ് നേതൃത്വത്തിന് ഈ അവസരം മുതലെടുക്കുവാനോ ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാനോ കഴിഞ്ഞിട്ടില്ല ജനങ്ങൾക്കിടയിൽ കോൺഗ്രസിന് വേണ്ടി എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞത് തരൂരിന് മാത്രമാണ്. അതുകൊണ്ടുതന്നെ നരേന്ദ്രമോദി പ്രഭാവത്തെ അതിജീവിക്കാനും, പിണറായിയെ പിടിച്ചു കെട്ടാനും കോൺഗ്രസിനുള്ള ഏക പോംവഴി ശശി തരൂരിന് കേരളം ഏൽപ്പിക്കുക എന്നത് മാത്രമാണ്. എന്നാൽ ആങ്ങള മരിച്ചാലും നാത്തൂന്റെ കരച്ചിൽ കണ്ടാ മതി എന്ന സമീപനമുള്ള കോൺഗ്രസ് നേതാക്കൾ അതിനു തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക