ബെഗളൂരുവിലെ മല്ലേശ്വരത്ത് സാരി വില്‍പ്പനയ്ക്കിടെ രണ്ട് സ്ത്രീകള്‍ സാരിയുടെ പേരില്‍ തല്ലുകൂടുകയും വഴക്കിടുകയും ചെയ്യുന്ന വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. മല്ലേശ്വരത്തെ മൈസൂര്‍ സില്‍ക്സില്‍ ഷോപ്പിംഗിനിടെയാണ് രണ്ട് സ്ത്രീകള്‍ സാരിയുടെ പേരില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്. സ്ത്രീകള്‍ പരസ്പരം ഇടിക്കുകയും മുടി വലിക്കുകയും ചെയ്തതോടെ തര്‍ക്കം ഉടനെ വഴക്കായി.

സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടു രണ്ടുപേരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും പ്രകോപിതരായ സ്ത്രീകള്‍ പരസ്പരം കൈകൊണ്ട സാരികള്‍ വലിഞ്ഞു് എറിയുന്നത് തുടര്‍ന്നു. സംഭവം നടക്കുമ്ബോള്‍ വന്‍ ജനക്കൂട്ടം കടയ്ക്കുള്ളില്‍ സാധനങ്ങള്‍ വാങ്ങുന്നത് വീഡിയോയില്‍ കാണാം.വീഡിയോ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ട്വിറ്ററില്‍ 1 ലക്ഷത്തിലധികം കാഴ്ചകാര്‍ കാണുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക