// keralaspeaks.news_GGINT //

മൈസൂരില്‍ ഒരുമിച്ച്‌ താമസിച്ചിരുന്ന യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കരുവന്നൂര്‍ ചെറിയ പാലം കാര്യയില്‍ ഷഹാസ് (23) നെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ ഊരകം ചെമ്ബകശേരി സബീന (30) ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതിയാണ് ഷഹാസ്.

സബീനയുടെ ബന്ധുക്കളുടെ പരാതിയില്‍ മൈസൂര്‍ സരസ്വതിപുരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന പ്രതി ഷഹാസ് ജാമ്യത്തിലറങ്ങി വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. മൈസൂരിലെ സ്വകാര്യ ടെലികോം കമ്ബനിയിലെ ജീവനക്കാരിയായിരുന്നു കൊലപ്പെട്ട സബീന. ആണ്‍ സുഹൃത്തായ ഷഹാസുമായിട്ടാണ് മൈസൂരില്‍ ഒരുമിച്ച്‌ താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സബീനയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതില്‍ ദുരൂഹതയുള്ളതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ആണ്‍ സുഹൃത്തായ ഷഹാസിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പ്രതി കൊലപാതക കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ഷഹാസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മാതാവ്: ഷീബ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക