എ.ഐ ക്യാമറ ഇടപാടിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിമാര്‍ക്ക് പോലും കരാര്‍ കമ്ബനിയെ കുറിച്ച്‌ അറിയില്ല. എസ് ആര്‍ ഐ ടി കമ്ബനിക്ക് ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഇല്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെ ഫോണിന് പിന്നിലും ഈ കമ്ബനിയാണ്. ഇവയെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്ബനികളാണ്. സര്‍ക്കാര്‍ ടെണ്ടറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാമറകള്‍ക്ക് ടെന്‍ഡര്‍ വിലയുടെ പകുതി പോലും വിപണിയില്‍ വില ഇല്ല. കെല്‍ട്രോണ്‍ ക്യാമറയുടെ ഘടകങ്ങള വാങ്ങി നിര്‍മിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മെയിന്‍റനന്‍സിന് വേണ്ടി വീണ്ടും ക്യാമറകളുടെ വില മുടക്കുന്നു. ഇതെല്ലാം എല്ലാം അഴിമതി നടത്താന്‍ വേണ്ടിയാണ്. എസ് ആര്‍ ഐ ടി കമ്ബനി അധികാര ദലാളാണെന്നും സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഈ പദ്ധതിയുടെ എല്ലാ ഘട്ടത്തിലും അഴിമതി നടന്നിട്ടുണ്ട്. കരാര്‍ നല്‍കിയത് വഴിവിട്ട രീതിയിലാണ്.കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യകമ്ബനികള്‍ക്ക് കടന്ന് വരാന്‍ വഴി ഒരുക്കുകയാണ്. ഊരളുങ്കലും എസ് ആര്‍ ഐ ടിയും തമ്മില്‍ ബന്ധമുണ്ട്. എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി പോലെയുള്ള അഴിമതിയാണ് എ.ഐ ക്യമാറയിലും നടക്കുന്നത്’. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക