8.2 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ്സ് ടിക്കറ്റുകള്‍ 24000 രൂപയ്ക്ക് വിറ്റ് വിമാനക്കമ്ബനി. ജപ്പാനിലെ ഫൈവ് സ്റ്റാര്‍ വിമാനക്കമ്ബനി ആയ ആള്‍ നിപ്പോണ്‍ എയര്‍ലൈന്‍സ് ആണ് വെട്ടിലായത്. വെബ്‌സൈറ്റിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജക്കാര്‍ത്തയില്‍ നിന്ന് ജപ്പാനിലേക്കും തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്കും സിംഗപ്പൂരിലേക്കും ബാലിയിലേക്കുമുള്ള വിമാന ടിക്കറ്റുകളാണ് അബദ്ധത്തില്‍ വിറ്റഴിക്കപ്പെട്ടത്. ഈ യാത്രക്ക് ഒരു ഫസ്റ്റ് ക്ലാസ് സീറ്റിന് സാധാരണയുടേതിന്റെ ഇരുപതിരട്ടി ചാര്‍ജ് ആണ് എന്നതിനാല്‍ തന്നെ ടിക്കറ്റെടുത്ത യാത്രക്കാര്‍ കോളടിച്ചു. 6.8ലക്ഷം രൂപ മുതല്‍ 8.5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടിക്കറ്റുകളാണ് ചിലര്‍ക്ക് 24000 മുതല്‍ 45000 രൂപവരെയുള്ള നിരക്കില്‍ ലഭ്യമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എത്ര പേര്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമായതെന്ന് കമ്ബനി പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ഏതായാലും യാത്രക്കാര്‍ വിലക്കുറവില്‍ ലഭിച്ച ടിക്കറ്റുകള്‍ മെയ് മാസത്തിന് മുമ്ബ് ഉപയോഗിക്കണമെന്ന് കമ്ബനി നിര്‍ദേശിച്ചിട്ടുണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക