വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ ഓടിക്കുമ്ബോള്‍ വെള്ളം നിറയ്ക്കല്‍ പ്രതിസന്ധിയിലാകും. നിലവില്‍ 16 കോച്ചുള്ള വന്ദേഭാരതിന്റെ ടാങ്കുകളിലേക്ക്‌ പ്രതിദിനം 20,800 ലിറ്റര്‍ വെള്ളം വേണം. ഒരു കോച്ചില്‍ 1,300 ലിറ്റര്‍ വീതം.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഈ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിയായത്. പ്രത്യേക വണ്ടിയായതിനാല്‍ വന്ദേഭാരതില്‍ വെള്ളം നിറയ്ക്കാനുള്ള ഹൈഡ്രന്റ് വളരെ വേഗം സ്ഥാപിക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചുകഴിഞ്ഞു. കാസര്‍കോട് അതുണ്ടാക്കും വരെ കണ്ണൂരില്‍ 10 മിനിട്ട്‌ വണ്ടി നിര്‍ത്തി വെള്ളം നിറയ്ക്കാനാണ് ഇപ്പോഴത്തെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ സ്റ്റേഷനില്‍ വെള്ളം നിറയ്ക്കുന്ന ഹൈഡ്രന്റ് ശക്തമല്ല. എല്ലാ കോച്ചിലും വെള്ളം നിറയ്ക്കാന്‍ പ്രത്യേക ഉപകരണം സ്ഥാപിക്കണം. ബൂസ്റ്റര്‍ പമ്ബ് വച്ച്‌ വെള്ളം അതിവേഗം നിറയ്ക്കുകയാണ് മാര്‍ഗം. കണ്ണൂരില്‍ എന്‍ജിനിയറിങ് വിഭാഗം ഇതിന്റെ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. മംഗളൂരുവില്‍നിന്ന് ജീവനക്കാരെ എത്തിച്ച്‌ കാസര്‍കോട്ട് ശുചീകരണം നടത്തിയാല്‍ വെള്ളം നിറയ്ക്കലിന് മാത്രമേ കണ്ണൂരില്‍ അല്പസമയം നിര്‍ത്തിയിടേണ്ടി വരൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക