ഗുണ്ടാ-രാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ അതീഖ് അഹമ്മദിന്റെ ഭാര്യയും (ഷായിസ്ത പര്‍വീണ) വെറും പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയും മാത്രമുള്ള 51-കാരിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് യു.പി. പോലീസ്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ഉത്തര്‍പ്രദേശ് പോലീസ്. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ പര്‍വീണിന്റെ ഭര്‍ത്താവും മകനും കൊല്ലപ്പെടുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. മകന്‍ അസദ് പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട്, ദിവസങ്ങള്‍ക്കുള്ളിലാണ് അതീഖും സഹോദരന്‍ അഷറഫും പോലീസ് കസ്റ്റഡിയില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഉമേഷ് പാല്‍ കൊലക്കേസുമായി ബന്ധപ്പെട്ടാണ് അതീഖ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷിയായിരുന്നു ഉമേഷ് പാല്‍ സിങ്. കഴിഞ്ഞ ഫെബ്രുവരി 24-നാണ് പ്രയാഗ് രാജിലെ വീടിനു പുറത്തുവെച്ച്‌ ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. അതീഖിന്റെ സഹോദരന്‍ അഷറഫ്, ഭാര്യ ഷായിസ്ത പര്‍വീണ്‍, രണ്ടുമക്കള്‍, സഹായി ഗുഡ്ഡു മുസ്ലിം ഗുലാം എന്നിവര്‍ക്കുപുറമെ വേറേ ഒമ്ബതു പേര്‍ക്കെതിരേയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റ് ചെയ്ത അതീഖ്, അഷ്റഫ്, അസദ് അടക്കമുള്ള ആറ് പേര്‍ പോലീസ് എന്‍കൗണ്ടറിലും വെടിവെപ്പിലുമായി കൊല്ലപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമേഷ് പാല്‍ വധക്കേസിലെ തന്നെ പ്രതിയാണ് അതീഖിന്റെ ഭാര്യ ഷായിസ്ത പര്‍വീണും.അതീഖിന്റെ കൊലപാതകത്തിന് പിന്നാലെ, വൈകാതെ ഷായിസ്ത പര്‍വീണും പോലീസില്‍ കീഴടങ്ങിയേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

ഷായിസ്തയുടെ വളര്‍ച്ച

1996-ലാണ് ഷായിസ്ത പര്‍വീണുമായി അതീഖ് വിവാഹിതനാകുന്നത്. പോലീസുകാരനായിരുന്നു ഷായിസ്തയുടെ പിതാവ്. തീര്‍ത്തും വ്യത്യസ്ത ജീവിതമായിരുന്നു ഷായിസ്തയുടേത്. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഷായിസ്ത പര്‍വീണിന്റെ പേരില്‍ 2009 മുതലാണ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ മുതിര്‍ന്ന ആളായിരുന്നു ഷായിസ്ത .2009 മുതല്‍, ഉമേഷ് പാല്‍ വധക്കേസ് ഉള്‍പ്പെടെ നാല് കേസുകളാണ് പ്രയാഗ് രാജ് പോലീസ് സ്റ്റേഷനില്‍ ഷായിസ്തയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉമേഷ് പാല്‍ വധക്കേസിലെ പ്രധാന പ്രതിയാണ് ഷായിസ്ത എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഷായിസ്തയുടെ രാഷ്ട്രീയ പ്രവേശം

ഇതോടെ പാര്‍ട്ടി, മേയര്‍ സ്ഥാനത്തുള്ള ആളുകളുടെ പട്ടികയില്‍ നിന്ന് ഷായിസ്തയെ ഒഴിവാക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമേഷ് പാല്‍ വധക്കേസിലെ ഗൂഢാലോചനയിലും പദ്ധതി നടപ്പിലാക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നത് ഷായിസ്ത ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതീഖ് അഹമ്മദ് ജയിലിലായപ്പോള്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം ഷായിസ്തയുടെ കൈകളിലെത്തി. എല്ലാ നടത്തിപ്പും ഷായിസ്തയായിരുന്നു. പിന്നീട് ഗാങ്ങിന്റെ ‘ഗോഡ് മദര്‍’ എന്നായിരുന്നു ഷായിസ്ത അറിയപ്പെട്ടിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക